
ബീജിങ് ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ ശരീരഭാരം കുറയ്ക്കാനായി ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന് ദാരുണാന്ത്യം. 36കാരനായ യുവാവാണ് കാമുകിയുടെ മാതാപിതാക്കളുടെ മനസിൽ ഇടംപിടിക്കാനായി ശസ്ത്രക്രിയക്ക് വിധേയനായത്. 134 കിലോഗ്രാം ഭാരമുണ്ടായിരുന്ന ലി ജിയാങാണ് ശസ്ത്രക്രിയക്ക് പിന്നാലെ മരിച്ചത്. യുവാവ് ഗ്യാസ്ട്രിക് ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായതെന്നാണ് റിപ്പോർട്ട്.
യുവാവിന് അനാരോഗ്യകരമായ ഭക്ഷണശീലങ്ങളാൽ അമിതവണ്ണം ഉണ്ടായിരുന്നു. ഇതിനിടെയാണ് യുവാവ് പ്രണയത്തിലാകുന്നത്. കാമുകിയുടെ മാതാപിതാക്കളുടെ മുന്നിലെത്തുന്നതിന് മുമ്പ് ഭാരം കുറച്ച് ആരോഗ്യവാനാകണമെന്നായിരുന്നു ആഗ്രഹം. ഇതിനുവേണ്ടിയാണ് ശസ്ത്രക്രിയക്ക് വിധേയനായത്. ഒക്ടോബർ 2ന് സെങ്ഷൗവിലെ നയൻത് പീപ്പിൾസ് ആശുപത്രിയിൽ വച്ചായിരുന്നു ശസ്ത്രക്രിയ അടുത്തദിവസം ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയെങ്കിലും നാലാം തീയതിയോടെ ആരോഗ്യനില വഷളാകുകയായിരുന്നു. ഒക്ടോബർ അഞ്ചിന് യുവാവ് മരണത്തിന് കീഴടങ്ങി. മെറ്റബോളിക് സിൻഡ്രോം, ഫാറ്റി ലിവർ, ഹൈപ്പർ ടെൻഷൻ എന്നിവയും യുവാവിനുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
















© Copyright 2025. All Rights Reserved