
ചെന്നൈ: ദുബൈയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം ചെന്നൈയിൽ ഇറക്കി. മധുരയിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടത്. വിമാനത്താവള വൃത്തങ്ങളും എയർലൈൻ അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് സംഭവം. യാത്രയ്ക്കിടെയാണ് വിമാനത്തിൽ തകരാർ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരെയും സുരക്ഷിതരാണ്. വിമാനം ചെന്നൈ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി.
'2025 ഒക്ടോബർ 27-ന് മധുരയിൽ നിന്ന് ദുബൈയിലേക്ക് പോയ എസ്.ജി 23 സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക കാരണങ്ങളാൽ ചെന്നൈയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. വിമാനം സാധാരണ നിലയിലുള്ള ലാൻഡിംഗാണ് നടത്തിയത്, അടിയന്തര ലാൻഡിംഗ് ആയിരുന്നില്ല. യാത്രക്കാരെ സാധാരണ പോലെ പുറത്തിറക്കി'- സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു.
















© Copyright 2025. All Rights Reserved