2030ഓടെ ഇന്ത്യൻ വിമാനയാത്രികരുടെ എണ്ണം ഇരട്ടിയാകുമെന്ന് പ്രധാനമന്ത്രി

03/06/25

2023ഓടുകൂടി ഇന്ത്യയിലെ വിമാനയാത്രികാരുടെ എണ്ണം നിലവിലെ 24 കോടിയിൽ നിന്ന് 50 കോടിയായി വർധിക്കുമെന്ന് പ്രാധാനമന്ത്രി നരേന്ദ്ര മോദി. ഇന്റർ നാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ 81ാമത് വാർഷിക ജനറൽ മീറ്റിങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

-----------------------------

15 ശതമാനം വനിതാ പൈലറ്റുമാരെ ഉൾകൊള്ളുന്ന ഇന്ത്യൻ വ്യോമയാനമേഖല ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ വ്യോമയാന തൊഴിൽ ശക്തിയാണെന്ന് മോദി കൂട്ടിച്ചേർത്തു. ആഗോളശരാശരിയുടെ 5 ശതമാനമാണ് ഇന്ത്യയിലെ വനിതാ പൈലറ്റുമാരുടെ എണ്ണം. 2047 ഓടെ വിമാനത്താവളങ്ങളുടെ എണ്ണം നിലവിലെ 162ൽ നിന്ന് 350 ആയി വർധിക്കുമെന്നും എയർ കാർഗോ 3.5 മില്യണിൽ നിന്ന് 10 മില്യണായി വർധിക്കുമെന്നും മോദി പറഞ്ഞു. ഡിസൈൻ, ഡെലിവറി എന്നിവയിൽ ആഗോള ഏവിയേഷൻ വിതരണശൃംഖലയുടെ അവിഭാജ്യ ഘടകമായി ഇന്ത്യ മാറികൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം വിമാന യാത്രകൾ കടലാസ് രഹിതമാക്കികൊണ്ട് ഇന്ത്യ നടപ്പിലാക്കിയ ഡിജിയാത്ര മറ്റു രാജ്യങ്ങളും മാതൃകയാക്കണമെന്ന് അഭിപ്രായപ്പെട്ടു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu