
യുകെയിൽ അന്തരിച്ച തൊടുപുഴ മൂലമറ്റം സ്വദേശി ജോസ് മാത്യു ഇളംതുരുത്തിലിന് ഇന്ന് മലയാളി സമൂഹം അന്ത്യാഞ്ജലിയേകും. ഇന്ന് രാവിലെ 9 ന് സ്റ്റോക്ക് ഓൺ ട്രെന്റിലെ സെന്റ് ജോസഫ് കാത്തലിക് ചർച്ചിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 10.30 മുതൽ 11.30 വരെ പൊതുദർശനം നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12 ന് കീൽ സെമിട്രിയിൽ സംസ്കരിക്കും.
-------------------aud--------------------------------
21 വർഷമായി സ്റ്റോക്ക് ഓൺ ട്രെൻഡിൽ കുടുംബമായി താമസിച്ചു വരികയായിരുന്ന ജോസ് മാത്യു നവംബർ 12 നാണ് വീടിനുള്ളിൽ കുഴഞ്ഞു വീണു മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. സ്റ്റോക്ക് ഓൺ ട്രെൻഡിൽ തന്നെ നഴ്സായി ജോലി ചെയ്യുന്ന ഷീബ ജോസാണ് ഭാര്യ. പുറപ്പുഴ പാലക്കൽ കുടുംബാംഗമാണ് ഷീബ. കീൽ യൂണിവേഴ്സിറ്റി വിദ്യാർഥികളായ കെവിൻ ജോസ്, കാരോൾ ജോസ് എന്നിവരും ഏഴാം ക്ലാസ് വിദ്യാർഥിയായ മരിയ ജോസുമാണ് മക്കൾ. പരേതനായ മാത്യു ജോസഫ് ഇളംതുരുത്തിൽ, ഏലിക്കുട്ടി മാത്യു എന്നിവരാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: സിസ്റ്റർ ജിജി മാത്യു (പ്രിൻസിപ്പൽ, സെന്റ് ജെയിംസ് കോളജ് ഓഫ് നഴ്സിങ്, ചാലക്കുടി), റെജി ചെറിയാൻ (കല്ലുകുളങ്ങര, കണമല), ലിജി ജെയ്സൺ (മരങ്ങാട്ട്, അറക്കുളം), ബിജു ഇളംതുരുത്തിൽ (പ്രസിഡന്റ്, പ്രവാസി കേരള കോൺഗ്രസ് യുകെ).
















© Copyright 2025. All Rights Reserved