320 കോടി രൂപ പിഴയും വിലക്കും വരും; പാകിസ്ഥാൻ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഐസിസി

02/02/26

ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കില്ലെന്നുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഐസിസി. ഔദ്യോഗികമായി അറിയിപ്പ് പിസിബിയിൽ നിന്ന് ലഭിച്ചിട്ടില്ല. മത്സരത്തിൽ നിന്നും പിന്മാറുന്നത് അടിസ്ഥാനതത്വങ്ങൾക്ക് എതിരാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ഐസിസി ആവശ്യപ്പെട്ടു.

ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്നു പുറത്താക്കിയതിനു പിന്നാലെ ലോകകപ്പ് മത്സരങ്ങൾ പാകിസ്ഥാൻ ബഹിഷ്‌കരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഐസിസി വടിയെടുത്തതോടെ തീരുമാനത്തിൽ നിന്ന് പിസിബി പിന്മാറുകയായിരുന്നു. തുടർന്നാണ് ഇന്ത്യയുമായുള്ള മത്സരത്തിൽ നിന്ന് വിട്ടു നിൽക്കാൻ പാകിസ്ഥാൻ സർക്കാർ തീരുമാനിച്ചത്.ഫെബ്രുവരി 15നാണ് ടി20 ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടം നിശ്ചയിച്ചിരിക്കുന്നത്. മത്സരം കൊളംബോയിലാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. തീരുമാനത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയില്ലെങ്കിൽ കനത്ത പിഴയടക്കമുള്ള നടപടികൾ നേരിടേണ്ടി വരും.
ഇന്ത്യ-പാക് മത്സരം ഉപേക്ഷിച്ചാൽ ബ്രോഡ്കാസ്റ്റർമാർക്ക് ഉണ്ടാകുന്ന ഭീമമായ നഷ്ടം പിസിബി നൽകേണ്ടി വരും. 38 ദശലക്ഷം ഡോളറിന്റെ (ഏകദേശം 320 കോടി രൂപ) നിയമനടപടി ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നത്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu