കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ച ഇതിഹാസ ഇംഗ്ലീഷ് പേസർ ജെയിംസ് ആൻഡേഴ്സൻ മത്സര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ഇംഗ്ലീഷ് കൗണ്ടി ഡിവിഷൻ 2 പോരാട്ടത്തിനുള്ള ലെങ്കാഷെയർ ടീമിൽ ആൻഡേഴ്സനും ഇടംപിടിച്ചു.
-------------------aud------------------------------
2024ൽ ലോർഡ്സിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിൽ കളിച്ചാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. പിന്നീട് ഇതുവരെ 42കാരൻ മത്സര ക്രിക്കറ്റിൽ കളിച്ചിട്ടില്ല.വിരമിച്ച ശേഷം ആൻഡേഴ്സൻ ഇംഗ്ലണ്ട് ടീമിന്റെ ബൗളിങ് ഉപദേശകനായി പ്രവർത്തിച്ചിരുന്നു. ടെസ്റ്റിൽ 700ൽ കൂടുതൽ വിക്കറ്റുള്ള ഇതിഹാസ താരങ്ങളിൽ മൂന്നാമനായി ഇടം പിടിച്ചാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.
188 ടെസ്റ്റുകളിൽ നിന്നു 704 വിക്കറ്റുകൾ താരം വീഴ്ത്തിയിട്ടുണ്ട്. 32 തവണ അഞ്ച് വിക്കറ്റ് നേട്ടം. 3 തവണ പത്ത് വിക്കറ്റ് നേട്ടം. ഒറ്റ വേദിയിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത പേസർ എന്ന റെക്കോർഡ് ആൻഡേഴ്സനും സ്വന്തമാണ്. ലോർഡ്സിൽ 29 ടെസ്റ്റിൽ നിന്നു താരം 123 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.
© Copyright 2024. All Rights Reserved