അനധികൃത കുടിയേറ്റക്കാരായ 487 ഇന്ത്യക്കാരെ കൂടി നാടുകടത്താനുള്ള അന്തിമ ഉത്തരവ് ഇറങ്ങിയെന്ന് അമേരിക്ക ഇന്ത്യയെ അറിയിച്ചെന്ന് കേന്ദ്ര വിദേശ സെക്രട്ടറി. ഇതിൽ 298 ഇന്ത്യൻ പൗരന്മാരെ കുറിച്ചുള്ള വിവരങ്ങൾ അവർ കൈമാറിയിട്ടുണ്ട്. അത് പരിശോധിക്കുകയാണെന്നും വിക്രം മിസ്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
-------------------aud--------------------------------
എണ്ണം സംബന്ധിച്ച മറ്റു വിവരങ്ങൾ തനിക്ക് സ്ഥിരീകരിക്കാനാവില്ലെന്നും അദ്ദേഹം തുടർന്നു. ഫ്രാൻസ് സന്ദർശനത്തിനു ശേഷം 12, 13 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കും. പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തുമെന്നും വിദേശ സെക്രട്ടറി അറിയിച്ചു.അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ ചങ്ങലയിട്ട് കൊണ്ടുവന്നത് സാധാരണ നടപടി ക്രമത്തിന്റെ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനെ പോലെ വിദേശ സെക്രട്ടറിയും ന്യായീകരിച്ചു. അതേസമയം, ഇത്തവണത്തെ നാടുകടത്തലിന് നേരിയ വ്യത്യാസമുണ്ടെന്നും വിദേശ സെക്രട്ടറി കൂട്ടിച്ചേർത്തു. ദേശീയ സുരക്ഷാ ഓപറേഷൻ എന്ന് പേരിട്ട നാടുകടത്തലാണ് ഇത്തവണത്തേത്. അതുകൊണ്ടാണ് സൈനിക വിമാനത്തിൽ ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നത്. കൊളംബിയയെപോലെ യാത്രാവിമാനം ഇന്ത്യ അയക്കുമോ എന്ന ചോദ്യത്തിന് ബദൽ മാർഗങ്ങൾ പരിഗണിക്കുമെന്ന് വിക്രം മിസ്രി മറുപടി നൽകി.
© Copyright 2024. All Rights Reserved