
വത്തിക്കാൻ സിറ്റി • 500 വർഷത്തിനിടെ ആദ്യമായി ബ്രിട്ടന്റെ രാജാവും മാർപാപ്പയും വത്തിക്കാനിലെ സിസ്‌റ്റീൻ ചാപ്പലിൽ ഒരുമിച്ച് പ്രാർഥിച്ചു. ചാൾസ് രാജാവും ലിയോ പതിനാലാമൻ മാർപാപ്പയും നടത്തിയ പ്രാർഥന 1534-ൽ ഹെൻറി എട്ടാമൻ കത്തോലിക്കാ സഭയിൽ നിന്നു വേർപിരിഞ്ഞതിനു ശേഷമുള്ള ആദ്യ സംയുക്‌ത പ്രാർഥനയാണ്. ചാൾസും ഭാര്യ കാമിലയും വത്തിക്കാൻ സന്ദർശനത്തിനെത്തിയപ്പോഴാണു കത്തോലിക്ക-ആംഗ്ലിക്കൻ സഭകൾ തമ്മിലുള്ള ബന്ധം ഊഷ്‌മളമാക്കുന്ന ചരിത്രമുഹൂർത്തം.
ആംഗ്ലിക്കൻ ആർച്ച് ബിഷപ് സ്‌റ്റീഫൻ കോട്ട്റെല്ലിയും ചാപ്പൽ ഗായകസംഘവും രാജകീയ ഗായകസംഘങ്ങളും പങ്കെടുത്തു.
















© Copyright 2025. All Rights Reserved