സുസുകി മോട്ടോർസിന്റെ മുൻ ചെയർമാൻ ഒസാമു സുസുകി അന്തരിച്ചു. കാൻസർ രോഗബാധിതനായിരുന്ന ഒസാമു 94 -ാം വയസിലാണ് അന്തരിച്ചത്. അടുത്ത കുടുംബങ്ങൾ മാത്രം പങ്കെടുത്തുകൊണ്ട് സംസ്കാര ചടങ്ങുകൾ സ്വകാര്യമായി നടത്തിയതായി കുടുംബം അറിയിച്ചു. സുസുക്കിയെ ഇന്നത്തെ നിലയിലാക്കി മാറ്റിയ 'വിപ്ലവകാരി' എന്നാണ് ഒസാമു അറിയപ്പെടുന്നത്.
-------------------aud--------------------------------
ജാപ്പനീസ് വാഹന കമ്പനിയായ സുസുകിയുടെ പ്രശസ്തി ലോകം മുഴുവനും എത്തിച്ചതിൽ പ്രധാന പങ്കുവച്ചതും മറ്റാരുമല്ല. 40 വർഷത്തോളം സുസുക്കിയെ നയിച്ച ഒസാമു, ലോകത്ത് ഏറ്റവും കൂടുതൽ കാലം ഒരു വാഹന കമ്പനിയെ നയിച്ചുവെന്ന ഖ്യാതിയും സ്വന്തമാക്കിയിട്ടുണ്ട്. ചെറുകാറുകളുടെ വിപ്ലവം വാഹന വിപണിയിൽ സജീവമാക്കിയതും മറ്റാരുമല്ല. ഇന്ത്യൻ നിരത്തുകളിൽ ഏറെ ജനപ്രിയമായ മാരുതി 800 എന്ന കാറിന്റെ ഉപജ്ഞാതാവും ഒസാമു ആയിരുന്നു. 1983 ൽ ഇന്ത്യൻ വിപണിയിൽ സുസുകിയെ എത്തിച്ച്, പിന്നീട് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളിലൊന്നാക്കി മാറ്റിയെടുത്തതും മറ്റാരുമായിരുന്നില്ല. മധ്യ ജപ്പാനിലെ ജിഫിയിൽ 1930 ൽ ജനിച്ച ഒസാമ സുസുകി 1958 ലാണ് സുസുകി മോട്ടോർസിലെത്തുന്നത്. സുസുകി കമ്പനിയുടെ തലപ്പത്ത് വരെയെത്തിയ അദ്ദേഹം നാല് പതിറ്റാണ്ടോളം സുസുകിയെ നയിച്ചു.
© Copyright 2024. All Rights Reserved