പതിനഞ്ചു വർഷം മുന്പ് അധികാരം വിട്ടൊഴിഞ്ഞ മഹാതിർ മുഹമ്മദ് 92-ാം വയസിൽ ഒരിക്കൽക്കൂടി മലേഷ്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ചു.

ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്രാ​​​യം​​​കൂ​​​ടി​​​യ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​ണു മ​​​ഹാ​​​തീ​​​ർ. ക്വാ​​​ലാ​​​ല​​​ംപുരി​​​ലെ ഇ​​​സ്റ്റാ​​​ന നെ​​​ഗാ​​​ര കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാച​​​ട​​​ങ്ങു ന​​​ട​​​ക്കു​​​ന്പോ​​​ൾ മ​​​ഹാ​​​തിറി​​​ന്‍റെ അ​​​നു​​​യാ​​​യി​​​ക​​​ൾ പ​​​താ​​​ക​​​ക​​​ൾ വീ​​​ശി ആ​​​ഹ്ലാ​​​ദം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ നാ​​​​ഷ​​​​ണ​​​​ൽ ഫ്ര​​​​ണ്ട് സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ ആ​​​​റു പ​​​​തി​​​​റ്റാ​​​​ണ്ടു നീ​​​​ണ്ട ഭ​​​​ര​​​​ണം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചാ​​​​ണ് മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​കൂ​​​​ടി​​​​യാ​​​​യ മ​​​​ഹാ​​​​തിർ നേ​​​​തൃ​​​​ത്വം ന​​​​ല്കി​​​​യ പ്ര​​​​തി​​​​പ​​​​ക്ഷം അ​​​​ട്ടി​​​​മ​​​​റിജ​​​​യം നേ​​​​ടി​​​​യ​​​​ത്. 222 അം​​​​ഗ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ മ​​​​ഹാ​​​​തീ​​​​റി​​​​ന്‍റെ സ​​​​ഖ്യം 121 സീ​​​​റ്റു​​​​ക​​​​ളാ​​​​ണു നേ​​​​ടി​​​​യ​​​​ത്. സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന് 112 മ​​​​തി​​​​യാ​​​​കും. ന​​​​ജീ​​​​ബ് റ​​​സാ​​​ക്കി​​​ന്‍റെ നാ​​​​ഷ​​​​ണ​​​​ൽ ഫ്ര​​​​ണ്ട് സ​​​​ഖ്യം 79 സീ​​​​റ്റു​​​​ക​​​​ളി​​​​ലൊ​​​​തു​​​​ങ്ങി. 2003 വ​​​​രെ​​​​യു​​​​ള്ള 22 വ​​​​ർ​​​​ഷം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന മ​​​​ഹാ​​​​തിർ, ആ​​​​ധു​​​​നി​​​​ക മ​​​​ലേ​​​​ഷ്യ​​​​യു​​​​ടെ നി​​​​ർ​​​​മാ​​​​താ​​​​വെ​​​​ന്നാ​​​​ണ് അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. അ​​​​തോ​​​​ടൊ​​​​പ്പം എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളെ അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്തു​​​​ന്ന അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​രീ​​​​തി ഏ​​​​കാ​​​​ധി​​​​പ​​​​തി​​​​ക​​​​ളു​​​​ടേ​​​​തി​​​​നു സ​​​​മാ​​​​ന​​​​വു​​​​മാ​​​​ണ്. ന​​​​ജീ​​​​ബ് റ​​​​സാ​​​​ഖി​​​​ന്‍റെ രാ​​​​ഷ്‌​​​​ട്രീ​​​​യ ഗു​​​​രു​​​​വായിരുന്നു മ​​​​ഹാ​​​​തിർ. ന​​​​ജീ​​​​ബ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​നെ​​​​തി​​​​രേ വ​​​​ലി​​​​യ അ​​​​ഴി​​​​മ​​​​തിയാ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ന്ന​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മ​​​​ഹാ​​​​തിർ രാ​​​​ഷ്‌ട്രീയ​​​​ത്തി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചു​​​​വ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​നൊ​​​​പ്പം ചേ​​​​ർ​​​​ന്നു. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ന​​​​ജീ​​​​ബ് ഭ​​​​ര​​​​ണം നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​മെ​​​​ന്ന പ്ര​​​​വ​​​​ച​​​​ന​​​​ങ്ങ​​​​ൾ തെ​​​​റ്റി​​​​ച്ച് ജ​​​​യം നേ​​​​ടി.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *