ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ എ.ബി.ഡിവില്യേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞു.

14 സീ​സ​ണ്‍ മു​ന്പ് ഈ ​ഗ്രൗ​ണ്ടി​ല്‍നി​ന്നാ​ണ് ഞാ​ന്‍ ക​ളി​ച്ചു തു​ട​ങ്ങി​യ​ത്. ഇ​തേ​വേ​ദി​യി​ല്‍നി​ന്നു​കൊ​ണ്ടു​ത​ന്നെ അ​ന്താ​രാ​ഷ്‌ട്ര ക്രി​ക്ക​റ്റി​ല്‍നി​ന്നു വി​ര​മി​ക്കാ​ന്‍ ഞാ​ന്‍ തീ​രു​മാ​നി​ക്കു​ന്നു- അ​ന്താ​രാ​ഷ് ട്ര ​ക്രി​ക്ക​റ്റി​ലെ എ​ല്ലാ ഫോ​ര്‍മാ​റ്റു​ക​ളി​ല്‍നി​ന്നും വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ഡി​വി​ല്യേ​ഴ്‌​സ് പ​റ​ഞ്ഞ​താ​ണി​ത്. അ​ദ്ദേ​ഹം ക​ളി​ച്ചു തു​ട​ങ്ങി​യ പ്രി​ട്ടോ​റി​യ​യി​ലെ ട​ക്‌​സ് ക്രി​ക്ക​റ്റ് ക്ല​ബ്ബാ​ണ് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ക്കാ​നും അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന​ത് ശ്ര​ദ്ധേ​യം.
അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു ഏ​ബ്രാ​ഹം ബ​ഞ്ച​മി​ന്‍ ഡി​വി​ല്ല്യേ​ഴ്‌​സ് എ​ന്ന് മു​ഴു​വ​ന്‍ പേ​രു​ള്ള താ​ര​ത്തി​ന്‍റെ വി​ര​മി​ക്ക​ല്‍. ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ലെ ഏ​തു​വ​ശ​ത്തേ​ക്കും എ​ങ്ങ​നെ നി​ന്നും ഷോ​ട്ടു​ക​ള്‍ ഉ​തി​ര്‍ക്കാ​ന്‍ ക​ഴിയു​ന്ന​തു​കൊ​ണ്ട് മി​സ്റ്റ​ര്‍ 360 ഡി​ഗ്രി​യെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ ഡി​വി​ല്യേ​ഴ്‌​സി​നെ വി​ളി​ക്കു​ന്ന​ത്. അ​ടി​യ​ന്തര സാ​ഹ​ച​ര്യം എ​ന്നാ​ണ് ഡി​വി​ല്യേ​ഴ്‌​സ് വി​ര​മി​ക്ക​ലി​നെ വി​ശേ​ഷി​പ്പി​ച്ച​ത്. അ​തും ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ലെ ത​ക​ര്‍പ്പ​ന്‍ പ്ര​ക​ട​ന​ത്തി​നു​ശേ​ഷം. തു​ട​ര്‍ച്ച​യാ​യി പി​ടി​കൂ​ടു​ന്ന പ​രി​ക്കാ​ണ് താ​ര​ത്തി​ന്‍റെ തി​ടു​ക്ക​ത്തി​ലു​ള്ള തീ​രു​മാ​ന​ത്തി​നു പി​ന്നി​ലെ​ന്നാ​ണു സൂ​ച​ന. ഐ​പി​എ​ലി​ല്‍ ത​ന്‍റെ ടീ​മാ​യ ബം​ഗ​ളൂ​രു റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് പ്ലേ ​ഓ​ഫ് കാ​ണാ​തെ പു​റ​ത്താ​യ​തും അ​ദ്ദേ​ഹ​ത്തെ ഒ​രു​പ​ക്ഷേ, വേ​ദ​നി​പ്പി​ച്ചി​ട്ടു​ണ്ടാ​കാം.ഐ​പി​എ​ലി​ല്‍ ഈ ​സീ​സ​ൺ ഡി​വി​ല്യേ​ഴ്‌​സ് മോ​ശ​മാ​ക്കി​യി​ല്ല. ബാ​റ്റിം​ഗി​ലും ഫീ​ല്‍ഡിം​ഗി​ലും ഒ​രു​പി​ടി ന​ല്ല ഓ​ര്‍മ​ക​ള്‍ സ​മ്മാ​നി​ച്ചു​കൊ​ണ്ടാ​ണ് താ​രം ക​ളം വി​ട്ട​ത്. ഗ്രൗ​ണ്ടി​ല്‍ 360 ഡി​ഗ്രി​യി​ല്‍ ഷോ​ട്ടു​ക​ള്‍ ഉ​തി​ര്‍ക്കാ​ന്‍ ക​ഴി​യു​ന്ന ബാ​റ്റ്‌​സ്മാ​നാ​യി​രു​ന്നു ഡി​വി​ല്യേ​ഴ്‌​സ്. ബൗ​ളിം​ഗി​ല്‍ അ​ധി​കം പ​രീ​ക്ഷ​ണ​ങ്ങ​ള്‍ക്കു മു​തി​ര്‍ന്നി​ട്ടി​ല്ലെ​ങ്കി​ലും ഫീ​ല്‍ഡിം​ഗി​ലെ സൂ​പ്പ​ര്‍മാ​ന്‍ പൊ​സി​ഷ​ന്‍ ഇ​പ്പോ​ഴും ഡി​വി​ല്യേ​ഴ്‌​സി​ന് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഐ​പി​എ​ലി​ല്‍ സ​ണ്‍റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലെ സൂ​പ്പ​ര്‍ ക്യാ​ച്ചി​ലൂ​ടെ അ​ദ്ദേ​ഹം അ​ത് ഒ​രി​ക്ക​ല്‍കൂ​ടി തെ​ളി​യി​ക്കു​ക​യും ചെ​യ്തു. അ​ടു​ത്ത വ​ര്‍ഷം ഏ​ക​ദി​ന ലോ​ക​ക​പ്പ് കൂ​ടി ന​ട​ക്കാ​നി​രി​ക്കെ ഡി​വി​ല്യേ​ഴ്‌​സി​ന്‍റെ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പ​നം ഒ​രു​പ​ക്ഷേ ആ​രാ​ധ​ക​ര്‍ക്കെ​ങ്കി​ലും തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യി. ക​രി​യ​റി​ന്‍റെ ഉ​ന്ന​തി​യി​ല്‍ നി​ല്‍ക്കെ​യാ​ണ് വി​ല്ലി​യു​ടെ വി​ര​മി​ക്ക​ല്‍. ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തും ടെ​സ്റ്റി​ല്‍ ആ​റാ​മ​തു​മാ​ണ് ബു​ധ​നാ​ഴ്ച ഡി​വി​ല്യേ​ഴ്‌​സി​ന്‍റെ റാ​ങ്കിം​ഗ്. 14 വ​ര്‍ഷം മു​ന്പ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി അ​ര​ങ്ങേ​റി​യ ഡി​വി​ല്യേ​ഴ്‌​സ് 114 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ലും 228 ഏ​ക​ദി​ന​ങ്ങ​ളി​ലും 78 ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ജ​ഴ്‌​സി​യ​ണി​ഞ്ഞു. ആ​കെ 20,014 റ​ണ്‍സാ​ണ് അ​ന്താ​രാ​ഷ് ട്ര ​ക്രി​ക്ക​റ്റി​ല്‍നി​ന്നു നേ​ടി​യ​ത്.ടെ​സ്റ്റി​ല്‍ 50.66 റ​ണ്‍സ് ശ​രാ​ശ​രി​യി​ല്‍ 8765 റ​ണ്‍സാ​ണ് ഡി​വി​ല്യേ​ഴ്‌​സി​ന്‍റെ സ​ന്പാ​ദ്യം. 278 ഉ​യ​ര്‍ന്ന സ്‌​കോ​ര്‍. ര​ണ്ട് ഇ​ര​ട്ട സെ​ഞ്ചു​റി​ക​ളും 22 സെ​ഞ്ചു​റി​ക​ളും 46 അ​ര്‍ധ​സെ​ഞ്ചു​റി​ക​ളും ഡി​വി​ല്യേ​ഴ്‌​സ് നേ​ടി. ഏ​ക​ദി​ന​ത്തി​ലെ 218 ഇ​ന്നിം​ഗ്‌​സു​ക​ളി​ല്‍നി​ന്നാ​യി 9577 റ​ണ്‍സ് അ​ക്കൗ​ണ്ടി​ലു​ള്ള ഡി​വി​ല്യേ​ഴ്‌​സ് 53.5 റ​ണ്‍സ് ശ​രാ​ശ​രി​യി​ലാ​ണ് ഇ​ത്ര​യും റ​ണ്‍സ് അ​ടി​ച്ചു​കൂ​ട്ടി​യി​ട്ടു​ള്ള​ത്. 176 റ​ണ്‍സാ​ണ് ഉ​യ​ര്‍ന്ന് സ്‌​കോ​ര്‍. ട്വ​ന്‍റി 20യി​ല്‍ 26.12 ശ​രാ​ശ​രി​യി​ല്‍ 1672 റ​ണ്‍സ് ന​ടേി. 25 സെ​ഞ്ചു​റി​ക​ള്‍ ഏ​ക​ദി​ന​ത്തി​ല്‍ അ​ദ്ദേ​ഹം അ​ടി​ച്ചു​കൂ​ട്ടി. ഏ​ക​ദി​ന​ത്തി​ലെ വേ​ഗ​മേ​റി​യ സെ​ഞ്ചു​റി​യും ഡി​വി​ല്യേ​ഴ്‌​സി​ന്‍റെ പേ​രി​ലാ​ണ്. 2015ല്‍ ​വെ​സ്റ്റ്ഇ​ന്‍ഡീ​സി​നെ​തി​രേ 31 പ​ന്തി​ലാ​യി​രു​ന്നു വി​ല്ലി​യു​ടെ അ​മാ​നു​ഷി​ക പ്ര​ക​ട​നം. 141 ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച ഈ ​പ്രി​ട്ടോ​റി​യ​ക്കാ​ര​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ 3953 റ​ണ്‍സു​മു​ണ്ട്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *