ലോകത്തെ ഏറ്റവും മൂല്യമേറിയ ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

അ​ക്കൗ​ണ്ടിം​ഗ് ക​മ്പ​നി കെ​പി​എം​ജി​യാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. ക്ല​ബ്ബി​ന്‍റെ എ​ല്ലാ ആ​സ്തി​ക​ളും പ​രി​ഗ​ണി​ച്ചാ​ണ് മൂ​ല്യം നി​ര്‍ണ​യി​ക്കു​ന്ന​ത്. 2017നെ ​അ​പേ​ക്ഷി​ച്ച് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ മൂ​ല്യം അ​ഞ്ച് ശ​ത​മാ​നം വ​ര്‍ധി​ച്ചു. 320 കോ​ടി യൂ​റോ​ (25,600 കോടി രൂപ) യാ​ണ് യു​ണൈ​റ്റ​ഡി​ന്‍റെ മൂ​ല്യം. റ​യ​ല്‍ മാ​ഡ്രി​ഡ് (290 കോ​ടി യൂ​റോ – 23,200 കോടി രൂപ), എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ (280 കോ​ടി യൂ​റോ- 22,378 കോടി രൂപ) തു​ട​ങ്ങി​യ​വ​യെയാ​ണ് യു​ണൈ​റ്റ​ഡ് പി​ന്നി​ലാ​ക്കി​യ​ത്.ക്ല​ബ്ബി​ന്‍റെ ആ​സ്തി​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ക. അ​തി​ല്‍ സ്വ​ന്തം സ്റ്റേ​ഡി​യം, ക​ളി​ക്കാ​രു​ടെ വി​ല, ബ്രാ​ന്‍ഡി​ന്‍റെ വി​ല, പ​ര​സ്യ​ക്ക​രാ​ര്‍, ക്ല​ബ്ബി​ന്‍റെ സോ​ഷ്യ​ല്‍ നെ​റ്റ്‌വ​ര്‍ക്കു​ക​ളി​ലെ സ്വീ​ക​ര​ണം എ​ന്നി​വ​യും ഉ​ള്‍പ്പെ​ടു​മെ​ന്ന് കെ​പി​എം​ജി​യു​ടെ കാ​യി​ക ഉ​പ​ദേ​ശ​ക സ​മി​തി ത​ല​വ​ന്‍ ഴാക്ക് ബൂസാജ് പ​റ​ഞ്ഞു. 32 യൂ​റോ​പ്യ​ന്‍ ക്ല​ബ്ബു​ക​ളു​ടെ വി​ല​യി​രു​ത്ത​ലി​ല്‍ ബ​യേ​ണ്‍ മ്യൂ​ണി​ക്ക് (255 കോ​ടി യൂ​റോ) നാ​ലാം സ്ഥാ​ന​ത്തും യു​വ​ന്‍റ​സ് (130 കോ​ടി യൂ​റോ) ഒ​മ്പ​താം സ്ഥാ​ന​ത്തും പാ​രി സാ​ന്‍ ഷെ​ര്‍മ​യി​ന്‍ (114 കോ​ടി യൂ​റോ) പ​തി​നൊ​ന്നാം സ്ഥാ​ന​ത്തുമാ​ണ്. 2017നെ ​അ​പേ​ക്ഷി​ച്ച് 32 ക്ല​ബ്ബു​ക​ളു​ടെ മൂ​ല്യം 9 ശ​ത​മാ​നം ഉ​യ​ര്‍ന്ന് 3250 കോ​ടി യൂ​റോ​യി​ലെ​ത്തി.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *