ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെമി ഫൈനല്‍ വരെ അപ്രതീക്ഷിത കുതിപ്പ് നടത്തി ഏവരെയും ഞെട്ടിച്ച ദക്ഷിണ കൊറിയന്‍ താരം ചംഗ് ഹയോണ്‍ ഫ്രഞ്ച് ഓപ്പണിനില്ല.

കാ​ല്‍ക്കു​ഴ​യ്‌​ക്കേ​റ്റ പ​രി​ക്കാ​ണ് സീ​സ​ണി​ലെ ര​ണ്ടാ​മ​ത്തെ പ്ര​ധാ​ന ടൂ​ര്‍ണ​മെ​ന്‍റി​ല്‍നി​ന്നു ഹ​യോ​ൺ പി​ന്മാ​റാനി​ട​യാ​ക്കി​യ​ത്. ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ സെ​മി​യി​ല്‍ ആ ​ടൂ​ര്‍ണ​മെ​ന്‍റി​ലെ ചാ​മ്പ്യ​നാ​യ റോ​ജ​ര്‍ ഫെ​ഡ​റ​റോ​ട് മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കാ​നാ​വാ​തെ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് കൊ​റി​യ​ന്‍ താ​രം പി​ന്‍വാ​ങ്ങു​ക​യാ​യി​രു​ന്നു. കാ​ല്‍ക്കു​ഴ​യി​ലെ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്നു ഹ​യോ​ണി​ന് ഈ ​സീ​സ​ണി​ലെ ക​ളി​മ​ണ്‍ കോ​ര്‍ട്ടി​ലെ മ​ത്സ​ര​ങ്ങ​ളെ​ല്ലാം ന​ഷ്ട​മാ​യി​രു​ന്നു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ലോ​ക 20-ാം റാ​ങ്ക് താ​രം ഫ്ര​ഞ്ച് ഓ​പ്പ​ണി​നി​ല്ലെ​ന്ന് അ​റി​യി​ച്ച​ത്. നി​ര്‍ഭാ​ഗ്യ​വ​ശാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ത​നി​ക്കു ലി​യോ​ണ്‍ ഓ​പ്പ​ണി​ല്‍നി​ന്നു പി​ന്‍വാ​ങ്ങേ​ണ്ടി​വ​ന്നു ഇ​പ്പോ​ള്‍ റോ​ളം​ഗ് ഗാ​രോ​യി​ല്‍നി​ന്നും. പ​രി​ക്ക് അ​ല​ട്ടു​ന്ന​തി​നെ​ത്തു​ട​ര്‍ന്ന് ക​ളി​മ​ണ്‍ കോ​ര്‍ട്ടി​ലെ മ​ത്സ​ര​ങ്ങ​ളെ​ല്ലാം ന​ഷ്ട​മാ​യി. പ​രി​ക്ക് ഭേ​ദ​മാ​കാ​ന്‍ വി​ശ്ര​മം കൂ​ടു​ത​ല്‍ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *