എയിൽസ്ഫോർഡിൽ ഒഴുകിയെത്തിയത്‌ ആയിരങ്ങൾ.

പ്രഥമ എയിൽസ്‌ഫോർഡ് തീർത്ഥാടനം ഭക്തി സാന്ദ്രമായി 

എയിൽസ്‌ഫോർഡ് . ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതയുടെ പ്രഥമ എയിൽസ്‌ഫോർഡ് തീർത്ഥാടനം ഭക്തി സാന്ദ്രമായി. പരിശുദ്ധ കന്യാമറിയം വിശുദ്ധ സൈമൺ സ്റ്റോക്കിന് വെന്തിങ്ങ നൽകിയതിലൂടെ അനുഗ്രഹീതമായ  ഇംഗ്ലണ്ടിന്റെ ആരാമം എന്നറിയപ്പെടുന്ന കെന്റിൽ സ്ഥിതി ചെയ്യുന്ന  എയിൽസ്‌ഫോർഡിലെ തീർഥാടന കേന്ദ്രത്തിലേക്ക് ഗ്രെയിറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ നടന്ന തീർഥാടനത്തിൽ  ഗ്രെയിറ്റ്ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു .

പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥത്തിലൂടെ ഗ്രെയിറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കുറവുകൾ ഓരോന്നായി നികത്തപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന്  തീർഥാടകരെ അഭിസംബോധന ചെയ്തുകൊണ്ട് മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു .മറിയത്തിന്റെ സാനിധ്യം അനുഭവിക്കുകയാണ് ഒരു വിശ്വാസിക്ക് ഈ ഭൂമിയിൽ ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം . എന്റെ കര്ത്താവിന്റെ അമ്മ എന്റെ അടുക്കൽ വരുവാനുള്ള ഭാഗ്യം  എനിക്ക് എവിടെ നിന്ന് എന്ന് ചോദിച്ച എലിസബെത്തിനോട്  ചേർന്ന് നമുക്കും മറിയത്തെ പ്രകീര്ത്തിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . തീർഥാടനത്തോടനുബന്ധിച്ചു മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു .

സതക് അതിരൂപത സഹായ മെത്രാൻ മാർ പോൾ മേസൺ  വിശുദ്ധ കുർബാന മദ്ധ്യേ  സുവിശേഷ  സന്ദേശം നൽകി .പ്രയർ  ഫ്രാൻസിസ് കെംസ്ലി,  ഫാ. ഹാൻസ് പുതിയകുളങ്ങര എം എസ് റ്റിഫാ. ജോസ് കൂനൻപറമ്പിൽ സി എം എഫ്ഫാ. ജോസ് അന്തയാംകുളം എം സി ബി എസ്,  ഫാ. സെബാസ്റ്റ്യൻ  ചാമക്കാല ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽഫാ. ഫാൻസ്‌വാ പത്തിൽഫാ. ഷിജോ ആലപ്പാടൻഫാ. റോയ് മുത്തുമക്കൽ എം എസ് റ്റിഎന്നിവർ സഹ കാർമ്മികരായിരുന്നു .

ജപമാല റാലിയോട് കൂടിയാണ് തീർഥാടനം ആരംഭിച്ചത്. വിശുദ്ധന്മാരുടെ  തിരുസ്വരൂപങ്ങളുമായി കൊടി തോരണങ്ങളുടെയും മുത്തുക്കുടകളുടെയും നാടൻ ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ  സിറോ മലബാർ സഭയുടെ പരമ്പരാഗതമായ രീതിയിൽ ഉള്ള ഭക്തി നിർഭരമായ പ്രദക്ഷിണം ലദീഞ്ഞു  എന്നിവയോടെയാണ്  തീർഥാടനം അവസാനിച്ചത്

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *