നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആശങ്ക അകലുന്നതായി ആരോഗ്യവകുപ്പ്.

പു​​​തി​​​യ​ കേ​​​സു​​​ക​​​ള്‍ ഒ​​​ന്നും റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്തി​​​ല്ല. ഇ​​​ന്ന​​​ലെ ഫ​​​ലം ല​​​ഭി​​​ച്ച 22 സാ​​​മ്പി​​​ള്‍ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലും നി​​​പ്പാ​​​യി​​​ല്ലെ​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തു​​​വ​​​രെ ല​​​ഭി​​​ച്ച 227 സാ​​​മ്പി​​​ള്‍ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ല​​​ങ്ങ​​​ളി​​​ല്‍ 18 എ​​​ണ്ണ​​​ത്തി​​​ല്‍ മാ​​​ത്ര​​​മാ​​​ണ് വൈ​​​റ​​​സ് ബാ​​​ധ​​​യു​​​ള്ള​​​താ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​തി​​​ല്‍ 16 പേ​​​ര്‍ മ​​​രി​​​ച്ചു. ര​​​ണ്ടു​​​പേ​​​ര്‍ ചി​​​കി​​​ത്സ​​യി​​​ലാ​​​ണ്. ഇ​​​വ​​​ര്‍ സു​​​ഖ​​​പ്പെ​​​ട്ടു​​​വ​​​രു​​​ന്ന​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു. ഇ​​​ന്ന​​​ലെ ഒ​​​മ്പ​​​തു​​​പേ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​വ​​​ര്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. ഇ​​​വ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ 22 പേ​​​രാ​​​ണ് നി​​​ല​​​വി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​ള്ള​​​ത്. അതേസമയം, ര​​​ണ്ടാ​​​യി​​​ര​​​ത്തോ​​​ളം പേ​​​ർ ഇ​​​പ്പോ​​​ൾ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ണ്ട്. വൈ​​​റ​​​സ് ബാ​​​ധി​​​ച്ച​​​വ​​​രു​​​മാ​​​യി അ​​​ടു​​​ത്ത് ഇ​​​ട​​​പ​​​ഴ​​​കി​​​യെ​​​ന്നു സം​​​ശ​​​യ​​​മു​​​ള്ള​​​വ​​​രെ​​​യാ​​​ണു നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. നി​​​പ്പാ പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​ന്ത്യ​​​ന്‍ കൗ​​​ണ്‍​സി​​​ല്‍ ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ല്‍ റി​​​സ​​​ര്‍​ച്ചി​​​ന്‍റെ ചെ​​​ന്നൈ ആ​​​സ്ഥാ​​​ന​​​മാ​​​യ നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട്ഓ​​​ഫ് എ​​​പി​​​ഡെ​​​മോ​​​ള​​​ജി​​​യി​​​ലെ വി​​​ദ​​​ഗ്ധ​​​സം​​​ഘം മ​​​ന്ത്രി കെ.​​​കെ.​​​ ശൈ​​​ല​​​ജ​​​യു​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ട് ഗ​​​സ്റ്റ് ഹൗ​​​സി​​​ല്‍ ച​​​ര്‍​ച്ച ന​​​ട​​​ത്തി. അ​​​തി​​​നു ​ശേ​​​ഷം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​ ന​​​ട​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല​​​യോ​​​ഗ​​​ത്തി​​​നി​​​ടെ വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സി​​​ലൂ​​​ടെ കോ​​​ഴി​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍​മാ​​​രു​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി സം​​​സാ​​​രി​​​ച്ചു. ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ​​​യും ആ​​​രോ​​​ഗ്യ​​വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​ആ​​​ര്‍ .എ​​​ല്‍. സ​​​രി​​​ത​​​യും വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു. നി​​​പ്പാ വൈ​​​റ​​​സ് ബാ​​​ധ സം​​​ബ​​​ന്ധി​​​ച്ചു ഭ​​​യ​​​പ്പെ​​​ടേ​​​ണ്ട​​​തോ ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ട​​​തോ ആ​​​യ സാ​​​ഹ​​​ച​​​ര്യം നി​​​ല​​​വി​​​ലി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല​​​യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി. നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ള്ള​​​വ​​​രി​​​ൽ ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​രി ഉ​​​ൾ​​​പ്പെ​​​ടെ ഭ​​​ക്ഷ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ കി​​​റ്റ് സൗ​​​ജ​​​ന്യ​​​മാ​​​യി വീ​​​ടു​​​ക​​​ളി​​​ൽ എ​​​ത്തി​​​ച്ചു ന​​​ൽ​​​കാ​​​ൻ കോ​​​ഴി​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്കു മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *