മത്സരം അനുകൂലമാക്കാൻ കോഴ ആവശ്യപ്പെട്ടെന്ന ആരോപണത്തെത്തുടർന്നു റഫറി ഫഹദ് അൽ മിർദാസിക്ക് വിലക്കേർപ്പെടുത്തി.

റ​​​ഷ്യ​​​ൻ ലോ​​​ക​​​ക​​​പ്പ് നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ഫി​​​ഫ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത റ​​​ഫ​​​റി​​​മാ​​​രി​​​ലൊ​​​രാ​​​ളാ​​​യി​​​രു​​​ന്നു മു​​​പ്പ​​​ത്തി​​​ര​​​ണ്ടു​​​കാ​​​ര​​​നാ​​​യ ഫ​​​ഹ​​​ദ് അ​​​ൽ​​​ മി​​​ർ​​​ദാ​​​സി.സൗ​​​ദി കിം​​​ഗ്സ് ക​​​പ്പ് ഫൈ​​​ന​​​ൽ നി​​​യ​​​ന്ത്രി​​​ക്കാ​​​നി​​​രി​​​ക്കെ​​​യാ​​​ണ് സൗ​​​ദി ഫെ​​​ഡ​​​റേ​​​ഷ​​​ൻ മി​​​ർ​​​ദാ​​​സി​​​യെ നീ​​​ക്കം ചെ​​​യ്തു പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്നു ലോ​​​ക​​​ക​​​പ്പ് റ​​​ഫ​​​റി​​​മാ​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽനി​​​ന്ന് അ​​​ൽ​​​ മി​​​ർ​​​ദാ​​​സി​​​യു​​​ടെ പേ​​​ര് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ഫി​​​ഫ​​​യോ​​​ടു സൗ​​​ദി ഫെ​​​ഡ​​​റേ​​​ഷ​​​ൻ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ൽ​​​ മി​​​ർ​​​ദാ​​​സി​​​യെ ഫി​​​ഫ ലോ​​​ക​​​ക​​​പ്പ് റ​​​ഫ​​​റി​​​മാ​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. മാ​​​ത്ര​​​മ​​​ല്ല, മി​​​ർ​​​ദാ​​​സി​​​യു​​​ടെ അ​​​സി​​​സ്റ്റ​​​ന്‍റ് റ​​​ഫ​​​റി​​​മാ​​​രാ​​​യി​​​രു​​​ന്ന മു​​​ഹ​​​മ്മ​​​ദ് അ​​​ൽ അ​​​ബ​​​ക​​​രി​​​ക്കും അ​​​ബ്ദു​​​ള്ള അ​​​ൽ​​​ ഷ​​​ൽ​​​വാ​​​യി​​​ക്കി​​​നും അ​​​വ​​​സ​​​രം നി​​​ഷേ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​വ​​​ർ​​​ക്കു പ​​​ക​​​രം യു​​​എ​​​ഇ​​​യി​​​ൽനി​​​ന്നും ജ​​​പ്പാ​​​നി​​​ൽനി​​​ന്നും അ​​​സി​​​സ്റ്റ​​​ന്‍റ് റ​​​ഫ​​​റി​​​മാ​​​രെ പ​​​ട്ടി​​​ക​​​യി​​​ലു​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. മ​​​ത്സ​​​ര​​​ഫ​​​ലം അ​​​നു​​​കൂ​​​ല​​​മാ​​​ക്കാൻ കൈ​​​ക്കൂ​​​ലി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ സൗ​​​ദി ഫു​​​ട്ബോ​​​ൾ ഫെ​​​ഡ​​​റേ​​​ഷ​​​നാ​​​ണ് അ​​​ൽ മി​​​ർ​​​ദാ​​​സി​​​ക്കു ആജീ​​​വ​​​നാ​​​ന്ത വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഫെ​​​ഡ​​​റേ​​​ഷ​​​നു കീ​​​ഴി​​​ലു​​​ള്ള അ​​​ച്ച​​​ട​​​ക്ക, സ​​​ദാ​​​ചാ​​​ര സ​​​മി​​​തി​​​യാ​​​ണ് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്. ഇ​​​ത്ത​​​വ​​​ണ ലോ​​​ക​​​ക​​​പ്പി​​​നാ​​​യി റ​​​ഷ്യ​​​യി​​​ലേ​​​ക്കു തി​​​രി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് മി​​​ർ​​​ദാ​​​സി​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. മി​​​ർ​​​ദാ​​​സി 2011 മു​​​ത​​​ൽ ഫി​​​ഫ പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ട്. ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പു ന​​​ട​​​ന്ന ഇ​​​ത്തി​​​ഹാ​​​ദും അ​​​ൽ ഫൈ​​​സ​​​ലി​​​യും ത​​​മ്മി​​​ലു​​​ള്ള കിം​​​ഗ്സ് ക​​​പ്പ് ഫൈ​​​ന​​​ലി​​​ന്‍റെ ത​​​ലേ​​​ന്ന് ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് വി​​​ജ​​​യി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കാ​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം ചെ​​​യ്തു ക്ല​​​ബ്ബുക​​​ളി​​​ലൊ​​​ന്നി​​​ന്‍റെ ഒ​​​ഫീ​​​ഷ്യ​​​ലി​​​നോ​​​ടു മി​​​ർ​​​ദാ​​​സി പ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​വെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *