നികുതിവർധനയ്ക്കും ചെലവുചുരുക്കൽ നടപടികൾക്കും എതിരേ ജനകീയ പ്രക്ഷോഭം ശക്തമായതിനെത്തുടർന്ന് ഇക്കാര്യത്തിൽ പുനഃപരിശോധന വേണമെന്ന് ജോർദാൻ രാജാവ് അബ്ദുള്ള നിർദേശം നൽകി.

ജോർദാന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങൾക്കാണ് രാജ്യം കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷ്യം വഹിച്ചത്. പ്ര​​​ക്ഷോ​​​ഭം ശ​​​ക്ത​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഹ​​​നി മു​​​ൽ​​​ക്കി രാ​​​ജി​​​ വച്ചിരുന്നു. പുതിയ പ്രധാനമന്ത്രിയോടാണ് നികുതി വർധന സംബന്ധിച്ച നടപടികൾ പരിശോധനയ്ക്ക് വിധേയമാക്കാൻ രാജാവ് നിർദേശിച്ചത്.അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ നാ​​​ണ്യ​​​നി​​​ധി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ പ്ര​​​കാ​​​രം കൊ​​​ണ്ടു​​​വ​​​ന്ന പു​​​തി​​​യ ആ​​​ദാ​​​യ​​​നി​​​കു​​​തി ബി​​​ൽ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ​​​യും ഇ​​​ട​​​ത്ത​​​ട്ടു​​​കാ​​​രു​​​ടെ​​​യും ന​​​ടു​​​വൊ​​​ടി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നാരോപിച്ച് നടക്കുന്ന സമരം ഒരോ ദിവസവും ശക്തി പ്രാപിക്കുന്നതിനിടെയാണ് രാജാവ് ഈ നിർദേശം മുന്നോട്ട് വച്ചത്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *