എയർസെൽ- മാക്സിസ് സാന്പത്തിക കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തെ ജൂലൈ പത്തു വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി കോടതി.

ചി​ദം​ബ​ര​ത്തി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ നി​ല​പാ​ട​റി​യി​ക്കു​ന്ന​തി​ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കൂ​ടു​ത​ൽ സ​മ​യം തേ​ടി​യ​തോ​ടെ​യാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. അ​തേ​സ​മ​യം, ചോ​ദ്യംചെ​യ്യ​ലി​നാ​യി ചി​ദം​ബ​രം ഇ​ന്ന​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു മു​ന്പാ​കെ ഹാ​ജ​രാ​യി.എ​യ​ർ​സെ​ൽ- മാ​ക്സി​സ് ഇ​ട​പാ​ടി​ൽ ജൂ​ണ്‍ അ​ഞ്ചു വ​രെ അ​റ​സ്റ്റ് ന​ട​പ​ടി​ക​ൾ പാ​ടി​ല്ലെ​ന്ന് പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ഒ.​പി. സെ​യ്നി നി​ർ​ദേ​ശി​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ടെന്നും ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ സ​മ​ൻ​സ് കി​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഏ​ജ​ൻ​സി​ക്കു മു​ന്പാ​കെ ചി​ദം​ബ​രം ഹാ​ജ​രാ​കു​മെ​ന്നും അ​ദ്ദേ​ഹ​ത്തി​നുവേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തം​ഗീ​ക​രി​ച്ച കോ​ട​തി, മു​ൻ ഉ​ത്ത​ര​വ് ജൂ​ലൈ പ​ത്ത് വ​രെ നീ​ട്ടി ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.എ​യ​ർ​സെ​ലിൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​നാ​യി എം.​എ​സ്. ഗ്ലോ​ബ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ ഹോ​ർ​ഡിം​ഗ് സ​ർ​വീ​സ് ലി​മി​റ്റ​ഡ് എ​ന്ന ക​ന്പ​നി​ക്ക് ധ​ന​മ​ന്ത്രി​യാ​യി​രി​ക്കേ വി​ദേ​ശ നി​ക്ഷേ​പ പ്ര​മോ​ഷ​ൻ ബോ​ർ​ഡി​ന്‍റെ അ​നു​മ​തി തേ​ടി​ക്കൊ​ടു​ത്തെ​ന്നാ​ണ് ചി​ദം​ബ​ര​ത്തി​നെ​തി​രേ​യു​ള്ള കേ​സ്. സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള ഐ​എ​ൻ എ​ക്സ് മീ​ഡി​യ കേ​സി​ലും ചി​ദം​ബ​ര​ത്തി​നു ജൂ​ലൈ മൂ​ന്നു വ​രെ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഇ​ള​വു ന​ൽ​കി​യി​രു​ന്നു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *