സ്‌കോട്ട്‌ലന്‍ഡിലെ നഴ്‌സുമാര്‍ക്ക് ശമ്പളം മരവിപ്പിക്കലില്‍ നിന്നും ജൂലൈ മുതല്‍ മോചനം ലഭിക്കുന്നു.

അടുത്ത മാസം മുതല്‍ അവര്‍ക്ക് മൂന്ന് ശതമാനമാണ് ശമ്പളം വര്‍ധിക്കുന്നത്. ഇക്കാര്യത്തില്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും നഴ്സുമാരേക്കാള്‍ സാമ്പത്തികനേട്ടം ഇവിടുത്തുകാര്‍ക്കായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറേക്കാലയമായി കടുത്ത ശമ്പളം മരവിപ്പിക്കലാല്‍ പാടു പെടുന്ന നഴ്‌സുമാര്‍ക്ക് ആശ്വാസമേകുന്ന നിര്‍ണായക തീരുമാനവുമായാണ് സ്‌കോട്ട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്ടര്‍ജന്‍ രംഗത്തെത്തിയിരിക്കുന്നത്. സ്‌കോട്ട്‌ലന്‍ഡിലെ നഴ്‌സുമാര്‍ക്ക് ലഭിക്കാനുള്ള അരിയേഴ്‌സും ഉയര്‍ന്ന നിരക്കില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. വര്‍ഷം തോറും നടത്തി വരുന്ന എസ്എന്‍പിയുടെ കോണ്‍ഫറന്‍സില്‍ വച്ചാണ് അവര്‍ വിപ്ലവകരമായ വാഗ്ദാനം നഴ്‌സുമാര്‍ക്ക് നല്‍കിയിരിക്കുന്നത്. മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് നടപ്പിലാക്കുന്നതും അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടതുമായ എന്‍എച്ച്എസിന്റെ പേ ഡീലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്ന് വരുന്നുവെന്നും ഏറെക്കൂറെ തീരുമാനത്തിലെത്തിയെന്നുമാണ് ഫസ്റ്റ് മിനിസ്റ്റര്‍ പറയുന്നത്.ഇതുമായി ബന്ധപ്പെട്ട നെഗോഷ്യേഷന്‍ അന്തിമമായിട്ടില്ലെങ്കിലും സ്‌കോട്ട്‌ലന്‍ഡിലെ നഴ്‌സുമാര്‍ക്ക് ജൂലൈ മുതല്‍ മുതല്‍ കൂട്ടിയ ശമ്പളം അക്കൗണ്ടുകളിലെത്തിക്കുമെന്നാണ് സ്ടര്‍ജന്‍ തറപ്പിച്ച് പറയുന്നത്. പുതിയ തീരുമാന പ്രകാരം സ്‌കോട്ട്ലന്‍ഡില്‍ വര്‍ഷംതോറും 80,000 പൗണ്ട് വരെ ശമ്പളം വാങ്ങുന്ന നഴ്സുമാര്‍ക്കാണ് മൂന്ന ്ശതമാനം ശമ്പള പെരുപ്പമുണ്ടാകാന്‍ പോകുന്നത്. പക്ഷേ പ്രതിവര്‍ഷം 80,000 പൗണ്ടും അതിന് മേലെയും ശമ്പളം വാങ്ങുന്നവര്‍ക്ക് വെറും 1600 പൗണ്ടായിരിക്കും അധികമായി ലഭിക്കുന്നത്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *