പ്രധാനമന്ത്രി തെരേസ മേയുടെ ബ്രക്‌സിറ്റ് ബില്ലിന് വമ്പന്‍ തിരിച്ചടി സമ്മാനിച്ച് വീണ്ടും പ്രഭുസഭ.

യൂറോപ്യന്‍ യൂണിയനുമായി കരാര്‍ ഏര്‍പ്പെടാത്ത സാഹചര്യം ഉണ്ടായാല്‍ പാര്‍ലമെന്റിന് ഇക്കാര്യത്തില്‍ വോട്ട് രേഖപ്പെടുത്താനുള്ള അവകാശം നല്‍കണമെന്നാണ് പ്രഭുസഭ തീരുമാനിച്ചത്. വിവാദ ഭേദഗതി 235നെതിരെ 354 വോട്ടുകള്‍ക്കാണ് പ്രഭുസഭ പാസാക്കിയത്. ബ്രിട്ടീഷ് ജനതയുടെ അഭിപ്രായത്തോട് കൂറ് കാണിയ്ക്കണമെന്നും പിന്മാറ്റ ബില്‍ കൃത്യമായി നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് സഹായം നല്‍കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ ആവശ്യം പ്രഭുസഭ തള്ളുകയായിരുന്നു. ബ്രക്‌സിറ്റ് ഒരു ദേശീയ ദുരന്തമാണെന്ന് പറഞ്ഞാണ് വിസ്‌കൗണ്ട് ഹെയില്‍ഷാം ചര്‍ച്ചകള്‍ തുടങ്ങിയത്. ജനുവരി അവസാനത്തോടെ കരാര്‍ എത്തിയില്ലെങ്കില്‍ പാര്‍ലമെന്റിന് അഭിപ്രായം രേഖപ്പെടുത്താന്‍ അവസരം നല്‍കുമെന്ന മന്ത്രിമാരുടെ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും . ഇതോടെയാണ് നടപടിയെടുക്കാന്‍ നിര്‍ബന്ധിതമായതെന്ന് വിസ്‌കൗണ്ട് വ്യക്തമാക്കി. ഇദ്ദേഹം മുന്നോട്ട് വെച്ച ഭേദഗതിയെ ലോര്‍ഡ്‌സ് അംഗങ്ങള്‍ പിന്തുണച്ചു. എന്നാല്‍ ബ്രക്‌സിറ്റിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഭേദഗതിയിലൂടെ നടത്തുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്തായാലും ബുധനാഴ്ച കോമണ്‍സില്‍ തെരേസ മേ വിയര്‍ക്കും. ടോറി വിമതരുടെ നീക്കമാണ് തെരേസ മേയ്ക്ക് തലവേദനയായിരിക്കുന്നത്. നാമമാത്ര ഭൂരിപക്ഷത്തിലാണ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. അതുകൊണ്ടു ടോറി വിമത നീക്കം സര്‍ക്കാറിനു തിരിച്ചടിയാവും. പാര്‍ലമെന്റിന്റെ അഭിപ്രായം തേടി കരാര്‍ ഉറപ്പാക്കാന്‍ ശ്രമിക്കുന്നത് ഡീലിനെ പ്രതികൂലമായി ബാധിക്കു മെന്നാണ് പറയുന്നത്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *