മെഡിക്കൽ സർവീസിൽ വിശ്വാസമില്ലാത്തതിനാലും മതപരമായ കാരണങ്ങളാലും പത്തുമാസം പ്രായമായ കുഞ്ഞിന് ചികിത്സ നിഷേധിച്ച് കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിട്ട മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസ്.

മിഷിഗണിലെ നോർത്ത് ഗ്രാൻപിഡ്സിലെ സോളോൺ ടൗൺഷിപ്പിൽ താമസിച്ചിരുന്ന സേഥ് വെൽച് തത്യാന ഫ്യൂസാരി എന്ന 27 വയസുള്ള മാതാപിതാക്കളെയാണ് കൊലപാതകത്തിനും ബാലപീഡനത്തിനും പ്രതികളാക്കി പോലീസ് കുറ്റം ചാർത്തിയത്. കുറ്റപത്രം വായിച്ചു കേട്ട വെൽച് കോടതിമുറിയിൽ വിശ്വസിക്കാനാകാതെ വാപൊളിച്ചിരുന്നു പോയി. കുഴിഞ്ഞ കണ്ണുകളും ഒട്ടിയ കവിൾത്തടങ്ങളും നാടിയിടുപ്പുമില്ലാതെയാണ് പാത്തുമാസം മാത്രം പ്രായമായ മേരിയെ പാരാമെഡിക്സ് സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയത്. ഒരു മാസമായി കുട്ടിക്ക് ആവശ്യമായ തൂക്കമില്ലാതെ മെലിഞ്ഞിരിക്കുകയായിരുന്നു വെന്ന് മാതാപിതാക്കൾ തന്നെ സമ്മതിച്ചു. അവശ്യ സമയത്ത് കുഞ്ഞിനാവശ്യമായ ചികിത്സയും ഭക്ഷണവും നാൽകാതെ പീഡിപ്പിച്ചതിനും കുട്ടിയുടെ മരണത്തിനും ഉത്തരവാദികൾ മാതാപിതാക്കൾ തന്നെയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

 

മതപരമായ കാരണങ്ങളാലാണ് ചികിത്സ തേടാത്തതെന്നാണ് ഇവർ പോലീസിനെ അറിയിച്ചത്. ശിശുസംരക്ഷണ വകുപ്പ് കുട്ടിയെ ഏറ്റെടുത്തേക്കുമോ എന്ന ഭയവും ചികിത്സ തേടുന്നതിന് തടസമായി എന്ന് അവർ വെളിപ്പെടുത്തി. രണ്ടും നാലും വയസ്സുള്ള മറ്റു രണ്ട് കുട്ടികളും ഇവർക്കുണ്ട് ഇവരുടെ സംരക്ഷണം സാമൂഹ്യ വകുപ്പ് ഏറ്റെടുത്തു കഴിഞ്ഞു. കുറ്റം തെളിഞ്ഞാൽ ഇരുവരും പരോളില്ലാതെ ജീവപര്യന്തം ശിക്ഷ അനിഭവിക്കേണ്ടതായി വരും

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *