ബ്രെക്സിറ്റിനെത്തുടർന്ന് ലണ്ടൻ ജനതയുടെ ജനസംഖ്യാ വർദ്ധനവ് പത്ത് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് നീങ്ങിയതായി റിപ്പോർട്ട് .

ഒരു ദശകത്തിലേറെയായി ലണ്ടനിലെ ജനസംഖ്യയിലെ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതുമൂലം രാജ്യത്തെ  സമ്പദ്വ്യവസ്ഥയ്ക്ക് “ഗണ്യമായ നാശനഷ്ടം” ഉണ്ടാകാനുള്ള സാധ്യതയാണ് ഉണ്ടായിരിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വളർന്നുവരുന്ന വ്യവസായങ്ങളും ബിസിനസ്സുകളും ജോലി സാധ്യതകൾ പതിന്മടങ്ങ് വർധിപ്പിച്ചിട്ടുണ്ടെങ്കിലും   തലസ്ഥാനത്തേക്ക് വരുന്നവരുടെ എണ്ണം കുറയുന്നത് ഭാവി വളർച്ചയ്ക്കും പൊതുസേവനത്തിനും ദോഷം ചെയ്യുമെന്ന് അവർ അഭിപ്രായപ്പെട്ടു. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഇടപാടുകൾക്ക്  വേണ്ടി തക്കതായ  ഒരുക്കങ്ങൾ നടത്തിയില്ലെങ്കിൽ, രോഗികൾക്ക് മരുന്നുകൾ സമയത്തു ലഭിക്കാതെ വരുന്ന സാഹചര്യങ്ങൾ ഉണ്ടാകുമെന്ന്  ഫാർമസ്യൂട്ടിക്കൽസ് ഭീമൻ ആസ്ട്രെസെനെക്കാ അറിയിച്ചു. കാരൃമായ തടസ്സങ്ങളും കാലതാമസങ്ങളും  ഒഴിവാക്കുവാൻ ബ്രിട്ടണിൽ ഉടനീളം റെയിൽവേ സ്റ്റേഷനുകളിൽ കസ്റ്റംസ് ചെക്ക് പോസ്റ്റുകൾ നിർമ്മിക്കണമെന്ന് റെയിൽ കമ്പനികൾ ആവശ്യപ്പെട്ടു. തലസ്ഥാനത്തെ ജോലി സാധ്യതകൾ  1. 9 ശതമാനം ഉയർന്നു 6 മില്യൺ ആയതോടുകൂടി സാമ്പത്തികസ്ഥിതി വളരുകയാണെന്ന സൂചനയാണ് ലഭിക്കുന്നത്.

തലസ്ഥാനനഗരിയിൽ ഉള്ള വീട് വിലയിലെ  വർധന കാരണം ഒരുലക്ഷത്തി ആറായിരം  പേരാണ്  ലണ്ടനിൽ നിന്നും പുറത്തുള്ള കൗണ്ടി കളിലേക്ക് മാറി താമസിച്ചിരിക്കുന്നത്. ലണ്ടനിലേക്ക് വിദേശത്തു നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം 34 ശതമാനം കുറഞ്ഞതായി കണ്ടെത്തി എന്നാൽ മറ്റു ഭാഗങ്ങളിലേക്ക് കുടിയേറ്റക്കാരുടെ എണ്ണത്തിൽ 14 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2018 ലെ ആദ്യ മൂന്നു മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ നാഷണൽ ഇൻഷുറൻസ് നമ്പറിനു വേണ്ടി രജിസ്റ്റർ ചെയ്തിരിക്കുന്ന വിദേശികളുടെ എണ്ണത്തിൽ  16 ശതമാനം  കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  കുടിയേറ്റത്തി ലും  ജനസംഖ്യാ നി രക്കിലും ഉണ്ടാകുന്ന കുറവിൽ അടിസ്ഥാന സൗകര്യവും  പൊതുസേവനവും കുറയ്ക്കുന്നതിന്  ഇത് സഹായകമാകുമെന്ന് ചിലർ വ്യാഖ്യാനിചേക്കാമെങ്കിലും  ദീർഘകാല അടിസ്ഥാനത്തിൽ  ഇവയുടെ ലാഭക്ഷമതയെ  തന്നെ  ഭീഷണിപ്പെടുത്തുന്നതിനും  രാജ്യത്തിൻറെ സമ്പത്ത് വ്യവസ്ഥയെ ഗണ്യമായി ഇല്ലാതാക്കുന്നതിനും  കാരണമായിത്തീരുമെന്ന് സെൻറർ  റിസർച്ച്  മാനേജർ സിൽവിയ ബാരറ്റ് പറഞ്ഞു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *