ഇംഗ്ലണ്ടിൽ ശസ്ത്രക്രിയയ്ക്കായി ഒരു വർഷത്തിലേറെയായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചുയർന്നു

ജൂൺ മാസത്തിൽ ഇത് 3,517 ആയി ഉയർന്നു. മെയ് മാസത്തിൽ ഉണ്ടായിരുന്നതിനേക്കാൾ 400 ലധികം രോഗികളുടെ  വർധനവാണ് ഇതിൽ ഉണ്ടായിരിക്കുന്നത്. 2012 ഏപ്രിലിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.  “അംഗീകരിക്കാനാവാത്ത” ഇത്തരം കാത്തിരിപ്പ് അവസാനിപ്പിക്കുമെന്ന് 2014 ൽ ഹോം  സെക്രട്ടറിയായിരുന്ന  ജെറെമി ഹണ്ട് വാഗ്ദാനം ചെയ്തിരുന്നു. അതേസമയം, 40 ശതമാനം രോഗികൾക്കും  അവർക്ക് ആവശ്യമുള്ള സമയത്ത് ജിപിയുടെ സേവനം  ലഭിക്കുന്നില്ലെന്ന് സർവ്വേയിൽ കണ്ടെത്തി. ആക്സിഡന്റ് ആൻഡ് എമർജൻസി സർവീസുകൾ  ഉപയോഗിക്കുന്നവരുടെ എണ്ണം  ജൂലായിൽ എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയതായി എൻ എച് എസ്  ഇംഗ്ലണ്ടിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.ജൂലായ് മാസം 2,176,022 പേരാണ് ആക്സിഡന്റ് ആൻഡ് എമർജൻസി സർവീസുകൾ ഉപയോഗിക്കാൻ എത്തിയത് . കഴിഞ്ഞ മാസം ഉണ്ടായ വേനൽചൂട് NHS ട്രസ്റ്റുകളിൽ ഉള്ള  ആരോഗ്യസേവനങ്ങളിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുമെന്ന്  മുന്നറിയിപ്പ് നൽകിയിരുന്നു

. ആക്സിഡന്റ് ആൻഡ് എമർജൻസി സർവീസുകൾ  ഉപയോഗിക്കുന്നവരുടെ എണ്ണം കൂട്ടിവരുന്നത് അടിയന്തിരമല്ലാത്ത  ശസ്ത്രക്രിയയ്ക്ക് കാത്തിരിക്കുന്ന  രോഗികൾക്ക് ചികിത്സയ്ക്കായി കൂടുതൽ കാലം കാത്തിരിക്കേണ്ടി വരുമെന്ന് , എൻ എച്ച് എസ്  പ്രൊവൈഡേഴ്സ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് സഫ്റോൺ കോർഡറി അറിയിച്ചു .

 

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *