പ്രണയമേ നിന് ഓര്മ്മയില് ഞാന് പെയ്തു നിറയുന്നു… ആത്മവീണയില് ആദി താളം ജീവനേകുന്നു…ജി വേണുഗോപാലിന്റെ ശബ്ദത്തില് ഈ വരികള് സംഗീതാസ്വാദകരുടെ ഇടയിലേക്ക് എത്തുകയാണ്. ഈ ഗാനം രചിച്ചിരിക്കുന്നത് ലണ്ടൻ മലയാളികൂടിയായ രശ്മി പ്രകാശാണ്

റിലീസ് ചെയ്ത മണിക്കൂറുകള്‍ക്കുള്ളിൽ  ആയിരങ്ങള്‍ കണ്ടു കഴിഞ്ഞ ‘മഴ നൂല്‍ക്കനവ്’ എന്ന സംഗീത ആല്‍ബത്തിന്റെ പ്രെമോ വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. ലണ്ടനിൽ നഴ്‌സായി ജോലി ചെയ്യുന്ന രശ്മി പ്രകാശിന്റെ വരികൾക്ക് ഈണം നൽകി ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയഗായകൻ ശ്രീ ജി.വേണുഗോപാലാണ്. അവതാരകയായും നർത്തകിയായും സാഹിത്യകാരിയായും റേഡിയോ ജോക്കിയായും യുകെ മലയാളികൾക്ക് പ്രിയങ്കരിയായ രസ്മിയുടെ ഈ ഗാനം പ്രേക്ഷകർ നെഞ്ചിലേറ്റുമെന്നതിൽ സംശയമില്ല.

മഴനൂൽക്കനവ്

Releasing the full song.ഗാനരചന: രശ്മി പ്രകാശ്സംഗീതം, ആലാപനം: ജി വേണുഗോപാൽ.എഴുതി തയ്യാറാക്കിയ കവിതയ്ക്ക് സംഗീതം നൽകമ്പോൾ രചനയ്ക്കാണ് പ്രാധാന്യം. രചനയ്ക്കനുസൃതമായേ സംഗീതം നിൽക്കാവൂ, എന്ന ചിട്ടയാണ് ഈ ഗാനത്തിൽ പാലിച്ചിട്ടുള്ളത്. മാർഗ്ഗദർശിയായി 70-കളിലെ രാഗാർദ്രമായ ഗാനങ്ങളായിരുന്നു എന്റെ മനസ്സിൽ. പല്ലവി വളരെ ലോലമായ പ്രണയത്തെ അനുസ്മരിപ്പിക്കുന്നു. യമൻ base ആണ് പല്ലവിക്ക്. അനുപല്ലവിയിൽ രചന പ്രണയത്തിന്റെ ഹൃദയാവർജ്ജകമായ ഘടകങ്ങളിലേക്ക് കടക്കുന്നു. ഘരഹരപ്രിയ ആണ് അനുപല്ലവിയുടെ രാഗം. ചരണം കവിയുടെ ഒരു വിതുമ്പലാണ്. ഒരു യാചന. നേർത്ത ദു:ഖ ഛായയുള്ള " കാപ്പി " രാഗം base ചെയ്താണ് ചരണം compose ചെയ്തത്.അയത്ന ലളിതമായി ശാസ്ത്രീയ സംഗീത രാഗങ്ങളെ അമ്മാനമാടിയ സംഗീതഗുരു ദക്ഷിണാമൂർത്തി സ്വാമിക്ക് ഈ എളിയ സംഗീതജ്ഞന്റെ ഗുരുദക്ഷിണ !

Posted by G Venugopal on Thursday, 9 August 2018

യുകെയിലെ ചെംസ്ഫോർഡിൽ കുടുംബ സമേതം താമസിക്കുന്ന രശ്മി സാമൂഹിക കലാരംഗത്ത് സജീവമായി തുടരുന്നതിനു  പൂര്‍ണ പിന്തുണയും നല്‍കി ഒപ്പം നില്‍ക്കുന്നത് ഭര്‍ത്താവ് രാജേഷ് കരുണാകരനും മകന്‍ ആദിത്യ തേജസ്സ് രാജേഷുമാണ്.. ചെംസ്‌ഫോര്‍ഡിലെ ബ്രൂംഫീല്‍ഡ് ഹോസ്പിറ്റലില്‍ ആണ് രശ്മി ജോലി ചെയ്യുന്നത്.  കോട്ടയം കുമരകം സ്വദേശിനിയായ രശ്മി കെ കെ പ്രകാശ്, പൊന്നമ്മ പ്രകാശ് ദമ്പതികളുടെ മകളാണ്. സഹോദരന്‍ മിഥുന്‍ പ്രകാശ്

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *