എന്.ഡി.എയുടെ ഹരിവംശ് രാജ്യസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു

ഇന്നലെ നടന്ന രജ്യസഭാ ഉപാധ്യാക്ഷ തെരഞ്ഞെടുപ്പില് എന്.ഡി.എ സ്ഥാനാര്ഥി ഹരിവംശ് നാരായണ് സിംങിന് വിജയം. പ്രതിപക്ഷ സ്ഥാനാര്ഥിയായ കോണ്ഗ്രസിലെ ബി.കെ പ്രസാദിനെയാണ് ഹരി വംശ്  പരാജയപ്പെടുത്തിയത്. എൻ ഡി എ യുടെ ഹരിവംശിന് 125 വോട്ടും ഹരിപ്രസാദിന് 105 വോട്ടുമാണ് ലഭിച്ചത്

വൈ.എസ്.ആര് കോണ്ഗ്രസും ആംആദ്മി പാര്ട്ടിയും വോട്ടെടുപ്പില് നിന്ന് വിട്ടുനിന്നു. ബി.ജെ.ഡിയും ടി.ആര്.എസും എന്.ഡി.എയ്ക്ക് വോട്ട് ചെയ്തു. 1956 ജൂൺ 30 ന് സിതാബ്‌ ദയറായിൽ ജനിച്ച പ്രശസ്ത സാമൂഹ്യ പ്രവർത്തകനായിരുന്ന ജയ് പ്രകാശ് നാരായണന്റെ അനുയായിയായിരുന്നു. ജെ ഡി യു പാർട്ടിയിൽ നിന്നും തിരഞ്ഞെടക്കപ്പെട്ട ആദ്യത്തെ  എംപിയായ ഇദ്ദേഹം ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലാണ് പഠനം പൂർത്തിയാക്കിയത്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *