സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ ഭക്തജനങ്ങൾക്കായി പ്രത്യേക കൗണ്ടറുകളിൽ പ്രസാദങ്ങൾ വിൽപന നടത്തുന്നതിന് ഇനി ഭക്ഷ്യസുരക്ഷാ ഗുണനിലവാരം അനുസരിച്ചുള്ള ലൈസൻസോ രജിസ്ട്രേഷനോ നിർബന്ധമാക്കി ഭക്ഷ്യസുരക്ഷാ കമ്മീഷണരുടെ ഉത്തരവ്

സെപ്തംബർ ഒന്നു മുതൽ സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ ഭക്തജനങ്ങൾക്കായി പ്രത്യേക കൗണ്ടറുകളിൽ പ്രസാദങ്ങൾ വിൽപന നടത്തുന്നതിന് ഇനി ഭക്ഷ്യസുരക്ഷാ ഗുണനിലവാരം അനുസരിച്ചുള്ള ലൈസൻസോ രജിസ്ട്രേഷനോ നിർബന്ധമാക്കി    ഭക്ഷ്യസുരക്ഷാ കമ്മീഷണർ ഉത്തരവിറക്കി. അന്നദാനം, ലഘുഭക്ഷണ വിതരണം, കുടിവെള്ള വിതരണം എന്നിവക്കും ഈ  നിബന്ധനകൾ ബാധകമാണ്.

പ്രസാദ നിർമാണത്തിനായി വാങ്ങുന്ന അസംസ്കൃത ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ഭക്ഷണം തയാറാക്കുന്ന ഇടങ്ങളിലും സ്റ്റോർ റൂമുകളിലും വൃത്തിയും ശുചിത്വവും പാലിക്കണം. ഭക്ഷണം പാകം ചെയ്യുന്നതിനും ഭക്തർക്ക് കുടിക്കുന്നതിനും നൽകുന്ന വെള്ളം നിശ്ചിത ഇടവേളകളിൽ പരിശോധിച്ച് പാനയോഗ്യമാണെന്ന സർട്ടിഫിക്കറ്റ് സൂക്ഷിക്കണം. പൊതുജനങ്ങൾക്കായി നടത്തുന്ന അന്നദാനം, ലഘുഭക്ഷണ വിതരണം, കുടിവെള്ള വിതരണം എന്നിവയിലും കർശനമായ  നിബന്ധനകൾ പാലിക്കണം. ഭക്ഷ്യവിഷബാധ ഉണ്ടാകാതെ തടയുവാനാണ് ഈ പുതിയ നീക്കം. ശബരിമലയിലും ആറ്റുകാലിലും പാലിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ സംസ്ഥാനത്തെ മറ്റിടങ്ങളിലും പാലിക്കണമെന്നാണ് കമ്മീഷണറുടെ നിർദേശം.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *