യുകെയില്‍ മതചിഹ്നങ്ങള്‍ ധരിച്ച് ജോലിക്കെത്തുന്നതിനെ പിന്തുണയ്ക്കുന്നതിനുള്ള നിയമം വരാന്‍ പോവുകയാണ്. ഇത് പ്രകാരം കുരിശോ മറ്റ് വിശ്വാസ ചിഹ്നങ്ങളോ പ്രദര്‍ശിപ്പിക്കുന്നവരെ ജോലിയില്‍ നിന്ന് വിലക്കുന്ന തൊഴിലുടമകള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് തൊഴിലിടങ്ങളിലെ മതസ്വാതന്ത്ര്യം ഉറപ്പാക്കുന്ന പുതിയ ഔദ്യോഗിക മാര്‍ഗനിര്‍ദേശം ബ്രിട്ടന്‍ പുറത്ത് വിട്ടിട്ടുണ്ട്.പുതിയ നിയമത്തിന് വഴങ്ങാത്ത തൊഴിലുടമകളില്‍ നിന്നും വന്‍ പിഴയോ നഷ്ടപരിഹാരമോ നല്‍കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. തൊഴില്‍ സ്ഥാപനങ്ങളിലെ ഈ വിധത്തിലുള്ള മതസ്വാതന്ത്ര്യം നിഷേധിക്കല്‍ ഒരിക്കലും വച്ച് പൊറുപ്പിക്കാനാവില്ലെന്നും അത് നീതി നിഷേധവുമാണെന്നാണ് മിനിസ്റ്റര്‍ ഫോര്‍ ക്രൈം, സേഫ്ഗാര്‍ഡിംഗ് ആന്‍ഡ് വള്‍നറബിലിറ്റി ആയ വിക്ടോറിയ അറ്റ്കിന്‍സ് മുന്നറിയിപ്പേകുന്നത്. പുതിയ നിയമത്തെക്കുറിച്ച് വിവരിക്കുകയായിരുന്നു അദ്ദേഹം. ദി ഗവണ്‍മെന്റ് ഈക്വാലിറ്റീസ് ഓഫീസ് ഇത് സംബന്ധിച്ച പുതിയ നിയമങ്ങളെക്കുറിച്ച് മേയ് ഒടുവില്‍ പ്രസ്താവന നടത്തുമെന്നാണ് സൂചന. ഈ വിഷയത്തില്‍ തൊഴിലുടമകള്‍ കടുംപിടിത്തം ഉപേക്ഷിക്കണമെന്നും മതപരമായ ചിഹ്നങ്ങളെ വിലക്കുന്ന തരത്തിലുള്ള വസ്ത്രനിയമങ്ങള്‍ സ്ഥാപനങ്ങളില്‍ നിര്‍ബന്ധമാക്കരുതെന്നും ഈ നിയമം മുന്നറിയിപ്പേകുന്നു.
ബ്രിട്ടീഷ് എയര്‍വേസില്‍ ജോലി ചെയ്യാന്‍ കുരിശ് ധരിച്ചെത്തിയ ലണ്ടനിലെ ട്വിക്കന്‍ഹാമിലെ നനാദിയ എവെയ്ദയോട് ജോലി ചെയ്യേണ്ടെന്ന് എയര്‍ലൈന്‍സ് വിലക്കിയത് വന്‍ വിവാദമായിരുന്നു രാജ്യത്തുണ്ടാക്കിയത്. ഇനി അത്തരം വിവേചനങ്ങള്‍ക്ക് തൊഴിലാളികള്‍ വിധേയരാകില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
