യുകെയിലെ മലയാളി സമൂഹത്തിനു അഭിമാനമായി ന്യൂകാസിലിലെ മലയാളി വിദ്യാര്‍ത്ഥിനി ആര്‍ലിന്‍ ജിജോ മാധവപ്പള്ളിലിനു ഡ്യൂക് ഓഫ് എഡിന്‍ബറോ അവാര്‍ഡ് സമ്മാനിച്ചു.

യുകെയിലെ മലയാളി സമൂഹത്തിനു അഭിമാനമായി ന്യൂകാസിലിലെ മലയാളി വിദ്യാര്‍ത്ഥിനി ആര്‍ലിന്‍ ജിജോ മാധവപ്പള്ളിലിനു ഡ്യൂക് ഓഫ് എഡിന്‍ബറോ അവാര്‍ഡ് സമ്മാനിച്ചു.

മാര്‍ച്ച് 20ന് സെന്റ് ജെയിംസ് പാലസില്‍ നടന്ന പ്രൊഡ ഗംഭീരമായ ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്‌. യുവ പ്രതിഭകള്‍ക്കു ജീവിതത്തിലും പ്രവര്‍ത്തന മേഖലകളിലും തങ്ങളുടെ കഴിവ് വികസിപ്പിക്കാനായുള്ള പ്രോത്സാഹനമാണ് ഡ്യൂക് ഓഫ് എഡിന്‍ബറോ ഗോള്‍ഡ് അവാര്‍ഡ്.ബള്‍ഗേറിയയിലെ പ്ളേവെന്‍ യൂണിവേഴ്സിറ്റിയിലെ രണ്ടാംവര്‍ഷ മെഡിസിന്‍ വിദ്യാര്‍ത്ഥിനിയാണ് ആര്‍ലിന്‍ . ന്യൂകാസിലിലെ സേക്രട്ട് ഹാര്‍ട്ട് കാത്തലിക് ഹൈസ്‌കൂളിലും ന്യൂകാസില്‍ സിസ്ത് ഫോറം കോളേജിലെയും വിദ്യാര്‍ത്ഥിനിയായിരുന്നു. പഠനത്തിനൊപ്പം പാഠ്യേതര രംഗത്തും, സാമൂഹ്യ സേവന രംഗത്തും ആര്‍ലിന്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്.ന്യൂകാസില്‍ മലയാളി ജിജോ മാധവപ്പള്ളിലിലിന്റെയും സിസി ജിജോയുടെയും മകളാണ് ആര്‍ലിന്‍ . ആഷിന്‍ ജിജോ ആല്‍വിന്‍ ജിജോ എന്നിവര്‍ സഹോദരങ്ങളാണ്.