കല്യാണം ക്ഷണിക്കാനും ഇനി ബി.എസ്.എൻ.എൽ. സഹായിക്കും. രാജ്യത്ത് ആദ്യമായാണ് വ്യക്തികൾക്ക് സ്വയം കൈകാര്യം ചെയ്യാവുന്ന ഗ്രൂപ്പ് കോളിങ് സംവിധാനം നിലവിൽ വരുന്നത്.

രാജ്യത്ത് ആദ്യമായാണ് വ്യക്തികൾക്ക് സ്വയം കൈകാര്യം ചെയ്യാവുന്ന ഗ്രൂപ്പ് കോളിങ് സംവിധാനാവും ആയി  ബി എസ് എൻ എൽ.പറയാനുള്ളത് റെക്കോഡുചെയ്ത് സ്വന്തം സ്മാർട്ട് ഫോണിൽനിന്ന് അയക്കാവുന്ന സംവിധാനമാണ് രണ്ടുമാസത്തിനകം വരുന്നത്. എറണാകുളം എസ്.എസ്.എ.യിലെ എന്റർപ്രൈസസ് ബിസിനസ് ടീമിനുവേണ്ടി മൊബൈൽ സർവീസ് സെന്ററാണ് മൊബൈൽ ആപ്പ് അധിഷ്ഠിത സാങ്കേതികവിദ്യ തയ്യാറാക്കുന്നത്.കേരള ചീഫ് ജനറൽ മാനേജർ സി.വി. വിനോദ്, എറണാകുളം പ്രിൻസിപ്പൽ ജനറൽ മാനേജർ ഫ്രാൻസിസ് ജേക്കബ് എന്നിവരുടെ താത്പര്യത്തിലാണ് പദ്ധതി മുന്നോട്ടുപോവുന്നത്.

ഓൺലൈൻ പ്ലാറ്റ് ഫോമിൽ സ്വന്തമായുള്ള ബി.എസ്.എൻ.എൽ. നമ്പർ ആദ്യം രജിസ്റ്റർ ചെയ്യണം. മൊബൈൽ ആപ്പ ലോഗിൻ ചെയ്‌ത ശേഷം എന്താണോ അറിയിക്കേണ്ട സന്ദേശം അത് റെക്കോഡുചെയ്ത് ആപ്പിലേക്ക് അപ്‌ലോഡ് ചെയ്യണം. തുടർന്ന് ഏതൊക്കെ നമ്പറുകളിലേക്കാണോ കോൾ പോവേണ്ടത് അതെല്ലാം കോൺടാക്ട് ലിസ്റ്റിൽനിന്നു സെലക്ട് ചെയ്യണം. പിന്നീട് സബ്മിറ്റ് ബട്ടൺ കൊടുത്താൽ അത്രയും നമ്പറുകളിൽ ബെല്ലടിക്കും. എടുത്തുകഴിഞ്ഞാൽ സന്ദേശം കേൾക്കാം. ഇങ്ങിനെ ആയിരിക്കും ആപ്പിന്റെ പ്രവർത്തന രീതി.കോൾ പമ്പിങ് എന്നാണ്  ഇ സംവിധാനത്തെ വിളിക്കുന്നത്.

Leave a comment

Send a Comment

Your email address will not be published.