വന്ദേ ഭാരത് ദൗത്യ മാർഗരേഖയിൽ വ്യത്യാസം

വന്ദേ ഭാരത് ദൗത്യ മാർഗരേഖയിൽ വ്യത്യാസം.ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചതിനു ശേഷം വിദേശത്തുനിന്ന് ഡൽഹിയിലേക്കുള്ള വിമാന സർവീസുകളിൽ ദക്ഷിണേന്ത്യക്കാർക്കും കയറാനുള്ള അവസരം ഉണ്ടായിരിക്കും.ന്യൂഡൽഹിയിലേക്കുള്ള വിമാനത്തിൽ ദക്ഷിണേന്ത്യയിലുള്ളവരെ കൂടി കൊണ്ടുവരാമെന്ന തീരുമാനമാണ് ഇപ്പോൾ കേന്ദ്രം കൈക്കൊണ്ടിരിക്കുന്നത്.  ഇങ്ങിനെ എത്തുന്നവർ ഡൽഹിയിൽ സമീപ പ്രദേശത്തുതന്നെ സ്വയമേ പണം അടച്ചു ക്വാറന്റൈനിൽ കഴിയേണ്ടതാണ്. ഇതിനു സമ്മതമെന്ന് എഴുതി കൊടുക്കേണ്ടതുമുണ്ട്.ആഭ്യന്തര സർവീസ് പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ൽഹിയിൽ എത്തുന്ന മലയാളികൾക്ക് സ്വന്തമായോ അല്ലെങ്കിൽ ഇവിടുന്ന കേരളത്തിന്റെ നോഡൽ ഓഫീസർ വഴിയോ തയ്യാറാക്കുന്ന യാത്രാസംവിധാനത്തിലൂടെ സ്വന്തം നാട്ടിലേക്ക് മടങ്ങാമെന്നും പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

Leave a comment

Send a Comment

Your email address will not be published.