കോവിഡിനു എതിരെയുള്ള വാക്സിൻ കണ്ടു പിടുത്തം വിജയത്തിലേക്ക

കോവിഡ് 19 നു എതിരെയുള്ള വാക്സിൻ കണ്ടു പിടുത്തം വിജയകരമായി പുരോഗമിക്കുന്നെന്നു ഓക്സഫഡ് യൂണിവേഴ്സിറ്റി. ഏപ്രിൽ മുതൽ ആരംഭിച്ച പരീക്ഷണം വാക്സിൻ കുത്തിവെയ്പ്പ് ആയിരം പേരിൽ പൂർത്തിയായതോടെ രണ്ടാം ഘട്ടത്തിലേക്ക് കടന്നതായും ഓക്സഫഡ് യൂണിവേഴ്സിറ്റിയിലെ വാക്സിൻ വിദഗ്ധർ വ്യക്തമാക്കി.പരീക്ഷണത്തിന്റെ അടുത്ത ഘട്ടം വിവിധ പ്രായത്തിലുള്ളവരിൽ വാക്സിൻ പ്രതിരോധ ശേഷിയിലുണ്ടാക്കുന്ന മാറ്റം തിരിച്ചറിയൂക എന്നതാണ്. ഇതിനായി 10260 ഓളം മുതിർന്നവരേയും കുട്ടികളേയും ഉൾക്കൊള്ളിച്ച് കൊണ്ടാണ്  രണ്ടാംഘട്ട ക്രമീകരണങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. 

പ്രായമാവരിൽ വാക്സിൻ പ്രതിരോധ പ്രതികരണം എത്രമാത്രം ഫലപ്രദമാണെന്ന് വിലയിരുത്താനും വലിയൊരു വിഭാഗം ജനങ്ങൾക്ക് ഇതിലൂടെ സംരക്ഷണം നൽകാൻ കഴിയുമോ എന്നും പരിശോധിക്കാനായി പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഓക്സഫഡ് വാക്സിൻ ഗ്രൂപ്പ് മേധാവി ആൻഡ്രു പൊള്ളാർഡ് പറഞ്ഞു.വാക്സിൻ പരീക്ഷണത്തിനായി മുന്നോട്ടുവന്ന വൊളണ്ടിയർമാരോട് ഞങ്ങൾക്ക് വലിയ കടപ്പാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള വലിയൊരു വിഭാഗം ജനങ്ങളിൽ വാക്സിൻ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനുള്ള പഠനമാണ് മൂന്നാം ഘട്ടത്തിൽ നടക്കുക. കോവിഡിനെ തടയാൻ വാക്സിൻ എത്രത്തോളം ഫലപ്രദമാണെന്ന് ഇതിലൂടെ തിരിച്ചറിയാൻ സാധിക്കുമെന്നും ഓക്സഫഡിലെ വിദഗ്ധർ വ്യക്തമാക്കുന്നു.

Leave a comment

Send a Comment

Your email address will not be published.