പരിക്ഷ എഴുതുന്ന എല്ലാ വിദ്യാർഥികൾക്കും തെർമൽ സ്കാനിങ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയ്ക്കെത്തുന്ന എല്ലാ വിദ്യാർഥികൾക്കും തെർമൽ സ്കാനിങ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിക്ഷക് എത്തുന്ന വിദ്യാർത്ഥികൾക്ക് യാത്ര സൗകര്യം ക്രമീകരിക്കുമെന്നും തിരുവനന്തപുരത്ത് ചേർന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി. ഏതെങ്കിലും വിധത്തിൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സാധിച്ചില്ലെങ്കിൽ വിഷമിക്കേണ്ട എന്നും ഉപരിപഠനത്തിനുള്ള അവസരം നഷ്ടപ്പെടാത്ത വിധം സെ  പരീക്ഷക്കൊപ്പം റഗുലർ പരീക്ഷ നടത്തി ഇത്തരം വിദ്യാർഥികൾക്ക് അവസരം ഒരുക്കും എന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിദ്യാർഥികൾക്ക് 14 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.ഹോം ക്വാറന്റീനിൽ കഴിയുന്നവർക്കും കണ്ടയ്ൻമെന്റ് സോണിലുള്ള വിദ്യാർഥികൾക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ കുട്ടികൾക്കും പ്രത്യേകം സീറ്റ്‌കൾ ക്രമീകരിക്കും.

പരീക്ഷ കഴിഞ്ഞെത്തുന്ന കുട്ടികൾ കുളിച്ച് ദേഹം ശുദ്ധീകരിച്ച ശേഷം മാത്രമേ വീട്ടുകാരുമായി ഇടപഴകാൻ പാടുള്ളു. എല്ലാ സ്കൂളുകളും ഫയർഫോഴ്സ് അണുവിമുക്തമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരീക്ഷാ കേന്ദ്രങ്ങളിൽ എത്തുന്ന അധ്യാപകരും ഗ്ലൗസ് ധരിച്ചിരിക്കണം.ഉത്തരകടലാസുകൾ ഏഴു ദിവസം പരീക്ഷ കേന്ദ്രത്തിൽ സൂക്ഷിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും ഓരോ ജില്ലകളിലേയും വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകളിലും മേയ് 23 മുതൽ വിദ്യാർഥികളുടേയും അധ്യാപകരുടേയും കുട്ടികളുടേയും സംശയ നിവാരണത്തിനായി വാർ റൂമുകൾ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a comment

Send a Comment

Your email address will not be published.