40,000 കോടിയുടെ അഴിമതി, കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ്‌

40,000 കോടിയുടെ അഴിമതി, കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ്‌

40,000 കോടിയുടെ അഴിമതി ആരോപണവുമായി കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ്‌.കോർപ്പറേറ്റുകൾക്ക് വേണ്ടി ഇരുമ്പയിര് കയറ്റുമതിക്കുള്ള നിയമങ്ങൾ മാറ്റിയതോടെ കോടികളുടെ അഴിമതി നടന്നുവെന്നാണ് കോൺഗ്രസ്‌ ആരോപിക്കുന്നത്. ചങ്ങാത്ത മുതലാളിമാരെ ഖനന വ്യവസായത്തിൽ കൈവിട്ട് സഹായിച്ചതിലൂടെ അഴിമതി നടന്നുവെന്നതാണ് ആരോപനം. 2014ന് മുമ്പുവരെ ഇരുമ്പയിര് കയറ്റുമതിക്ക് 30 ശതമാനം തീരുവയായിരുന്നു ഉണ്ടായിരുന്നത്. 64 ശതമാനം സാന്ദ്രതയുള്ള ഇരുമ്പയിര് കയറ്റുമതി ചെയ്യാൻ കോർപ്പറേഷന് കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമായിരുന്നു.എന്നാൽ ഈ നിയമങ്ങളെല്ലാം 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം മാറ്റങ്ങൾ വരുത്തി. ഇതോടെ സ്വകാര്യ കമ്പനികൾ ഈ മേഖലയിലേക് കടന്നു വരികയാണ് ഉണ്ടായത്. ഇതിനു പിന്നാലെ കുദ്രെമുക് ആയൺ ഓർ കമ്പനിക്ക് ചൈന, ജപ്പാൻ, തായ്വാൻ എന്നിവിടങ്ങളിലേക്ക് ഇരുമ്പയിര് കയറ്റുമതിക്ക് അനുമതി നൽകി. കയറ്റുമതിക്ക് ആയി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരുന്ന തീരുവ എടുത്തുകളഞ്ഞതോടെ മുതലാളിമാരുടെ കൈകളിലേക്ക് ഖജനാവിലേക്കെത്തേണ്ട കോടികൾ ആണ് ഒഴുകി എത്തിയതെന്നും കോൺഗ്രസ്‌ ആരോപിച്ചു.ലൈസൻസില്ലാത്ത കമ്പനികളും കയറ്റുമതി ചെയ്യുണ്ട്, ഇവർക്കു പിഴചുമത്തിയാൽ അഴിമതിയുടെ വ്യാപ്തി രണ്ടുലക്ഷം കോടി കടക്കുമെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര ആരോപിച്ചു.

Leave a comment

Send a Comment

Your email address will not be published.