സർവകലാശാല ഉദ്ഘാടനം രാഷ്ട്രീയ മാമാങ്കം ആക്കിമാറ്റി: സർക്കാരിനെതിരെ വെള്ളാപ്പള്ളി നടേശൻ

സർവകലാശാല ഉദ്ഘാടനം രാഷ്ട്രീയ മാമാങ്കം ആക്കിമാറ്റി: സർക്കാരിനെതിരെ വെള്ളാപ്പള്ളി നടേശൻ

വൈസ് ചാൻസലർ നിയമനത്തിൽ സർക്കാരിനെതിരെ വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല വൈസ് ചാൻസലർ നിയമനത്തിലാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എതിർത്തത്.സർക്കാർ ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണിൽ കുത്തിയെന്നും സർവകലാശാല ഉദ്ഘാടനം സർക്കാർ രാഷ്ട്രീയ മാമാങ്കം ആക്കിമാറ്റിയെന്നും,എസ്എൻഡിപി ഭാരവാഹികളെ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഈഴവ വിഭാഗം ആയതുകൊണ്ടാണ് സർക്കാർ ഇത്തരത്തിൽ പെരുമാറിയതെന്നും മറ്റുവിഭാഗങ്ങളുടേതായിരുന്നെങ്കിൽ വീട്ടിൽ പോയി ചർച്ച നടത്തുമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.കൊല്ലത്ത് സ്ഥാപിച്ച യൂണിവേഴ്സിറ്റിയുടെ തലപ്പത്ത് ശ്രീനാരായണീയ വിഭാഗത്തിലുള്ളയാളെ വിസിയാക്കമെന്നാ സമുദായതിന്റെ ആവശ്യം, എന്നാൽ സർക്കാർ ഇക്കാര്യം  പരിഗണിക്കാതെയും എസ്എൻഡിപിയോട് ആലോചിക്കാതെയുമാണ് നിലപാടെടുത്തത്. ഇതിനെ തുടർന്നാണ് വെള്ളാപ്പള്ളി രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയത്.ഈ സർക്കാറും അധ:സ്ഥിത വിഭാഗങ്ങളെ ആട്ടിയകറ്റുന്ന പതിവ് ആവർത്തിച്ചതായും മലബാറിൽ പ്രവർത്തിക്കുന്ന പ്രവാസിയെ നിർബന്ധിച്ച് കൊണ്ട് വന്ന് വി.സിയാക്കാൻ മന്ത്രി കെ.ടി ജലീൽ വാശികാണിച്ചതിലെ ചേതോവികാരം മനസിലാക്കാൻ പാഴൂർ പഠിപ്പുരയിൽ പോകേണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Leave a comment

Send a Comment

Your email address will not be published.