പാക് പഞ്ചാബ് പ്രവിശ്യയിലെ ഗുജ്റാത് സിറ്റിയിലെ റാലിക്കിടയിൽ തെഹ്റിക് ഇ ഇൻസാഫ് നേതാവ് ഇമ്രാൻ ഖാനെതിരേ ചെരിപ്പെറിഞ്ഞു.

ഇമ്രാൻ ഒരു വാഹനത്തിനു മുകളിൽനിന്നു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്പോഴാണ് അക്രമി ചെരിപ്പെറിഞ്ഞത്. ഇമ്രാനെ ലക്ഷ്യമിട്ടായിരുന്നു എറിഞ്ഞതെങ്കിലും അദ്ദേഹത്തിന്‍റെ സമീപത്തുണ്ടായിരുന്ന അലീം ഖാന്‍റെ ദേഹത്താണു ചെരിപ്പു വന്നു വീണത്. ഉടൻ തന്നെ ഇമ്രാൻ പ്രസംഗം അവസാനിപ്പിച്ചു. അക്രമിയെ ജനക്കൂട്ടം പിടികൂടി.
ലാഹോറിലെ മദ്രസയിൽ ഒരു ചടങ്ങിനെത്തിയ മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരേ ഞായറാഴ്ച ചെരിപ്പ് എറിഞ്ഞ സംഭവമുണ്ടായി. മൂന്നു പേരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച ചില മതതീവ്രവാദികൾ പാക് വിദേശമന്ത്രി ഖാജാ അസിഫിന്‍റെ മുഖത്തു മഷി‍യൊഴിച്ചു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *