അമേരിക്കയിലെ വിവിധയിടങ്ങളിൽ മാർച്ച് ആദ്യവാരം മുതൽ നടന്ന പാഴ്സൽ ബോംബ് ആക്രമണങ്ങളിലെ പ്രതിയെ പിടിക്കാനാകാതെ പോലീസ് നട്ടംതിരിയുന്നു.

ഒടുവിലിപ്പോൾ കുറ്റവാളിയെക്കുറിച്ച് കൃത്യമായ വിവരഹ്ങൾ നൽകുന്നവർക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ. 50,000 അമേരിക്കൻ ഡോളറാണ് ടെക്സസ് പോലീസ് പ്രഖ്യാപിച്ചിട്ടുള്ള പാരിതോഷികം. ആക്രമണങ്ങൾക്കു പിന്നാലെ ടെക്സസ് പോലീസിന് 265 ഫോൺ കോളുകൾ ലഭിച്ചെന്നും എന്നാൽ ഇതിൽ നിന്ന് ലഭിച്ച് വിവരങ്ങളൊന്നും പ്രതിയെ പിടികൂടാൻ സാധിക്കുന്ന തരത്തിലുള്ളതായിരുന്നില്ലെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. മാർച്ച് രണ്ടിന് ആരംഭിച്ച പാഴ്സൽ ബോംബ് ആക്രമണങ്ങളിൽ ഇതുവരെ രണ്ടു പേർ കൊല്ലപ്പെടുകയും ഒന്നിലേറെപ്പേർക്ക് ഗുരുതര പരിക്കുകളേൽക്കുകയും ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിൽ 17 വയസുകാരൻ കൊല്ലപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. തങ്ങൾക്കു ലഭിച്ച പൊതികൾ ആളുകൾ തുറന്ന് നോക്കുന്നതിനിടെയാണ് ബോംബുകൾ പൊട്ടിയതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. വംശീയ ആക്രമണമാണ് നടന്നതെന്ന് സംശയമുണ്ടെന്നും ഇവ മൂന്നും തമ്മിൽ ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *