സിറിയയിൽ ഭീകരർ ഉപയോഗിച്ചിരുന്ന രാസായുധ പ്ലാന്‍റ് സൈന്യം കണ്ടെത്തി.

കിഴക്കൻ ഗുട്ടായിലാണ് രാസായുധ പ്ലാന്‍റ് കണ്ടെത്തിയത്. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിച്ചതെന്ന് സംശയിക്കുന്ന ആയുധങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

സന വാർത്താ ഏജൻസിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. വിഷലിപ്തമായ രാസമരുന്നുകളും ജയ്ഷ് അൽ-ഇസ്‌ലാം എന്ന ഭീകര സംഘടനയെ സംബന്ധിക്കുന്ന വിവരങ്ങളും ഇവിടെ നിന്ന് ലഭിച്ചു. അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആയുധങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തെന്നും യൂറോപ്പിൽ നിന്നും സൗദിയിൽ നിന്നുമൊക്കെയുള്ള ആയുധ നിർമാണ വിദഗ്ധരുടെ സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

ഭീകര സംഘടനകൾ രാസായുധ നിർമാണത്തിലേർപ്പെടുന്നുണ്ടെന്നും ഇതിനെതിരെ നടപടിയെടുക്കുന്നതിന് സഹായം വേണമെന്നും ആവസ്യപ്പെട്ട് കഴിഞ്ഞയാഴ്ച മാത്രം നൂറിലേറ കത്തുകളാണ് സിറിയൻ സൈന്യം യുഎന്നിന് അയച്ചത്. 2012ലാണ് കിഴക്കൻ ഗുട്ടായുടെ നിയന്ത്രണം ഭീകരർ പിടിച്ചെടുത്തത്. 10,000 മുതൽ 12,000 വരെ ഭീകരർ ഈ പ്രദേശത്ത് ഉണ്ടെന്നാണ് സൈനികരുടെ കണക്ക്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *