യാത്രക്കാരെ വലച്ചു യുകെ റെയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ടൈംടേബിള്‍ പരിഷ്‌കരണം അടുത്ത മാസം നടപ്പാക്കുന്നു.

മെയ് 20, ഞായറാഴ്ച പുലര്‍ച്ചെ 2 മണി മുതല്‍ ആണ് പുതിയ ടൈം ഷെഡ്യൂള്‍ നടപ്പാകുന്നത്. ടൈംടേബിള്‍ പരിഷ്‌കരണം ആഴ്ചകളോളം ഗതാഗത സ്തംഭനത്തിന് വഴിയൊരുക്കുമെന്നാണ് മുന്നറിയിപ്പ്. ഒരു മില്ല്യണ്‍ യാത്രക്കാരെയാണ് ഈ സമയക്രമീകരണം ബാധിക്കുക.
പീക്ക് സമയങ്ങളില്‍ ലണ്ടനിലേക്ക് നാല്‍പതിനായിരം അധിക യാത്രക്കാര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് പുതിയ സമയക്രമത്തിലൂടെ ലക്ഷ്യമിടുന്നത്. സര്‍ക്കാരിന്റെ പിന്തുണയോടെയുള്ള 7 ബില്ല്യണ്‍ പൗണ്ടിന്റെ തെയിംസ്‌ലിങ്ക് പ്രൊജക്ടാണ് ഇതോടെ സഫലമാകുന്നത്. ഭാവിയില്‍ ഗുണകരമാകുമെങ്കിലും നിലവിലെ യാത്രക്കാര്‍ക്ക് തുടക്കത്തില്‍ തലവേദനയാകുമെന്ന് ഗോവിയ തെയിംസ്‌ലിങ്ക് മേധാവി ചാള്‍സ് ഹോര്‍ട്ടണ്‍ സമ്മതിച്ചു. പുതിയ ടൈംടേബിളും, പുതിയ റൂട്ടുകളും, പുതിയ ട്രെയിനുകളുമായി പതിവില്‍ നിന്ന് വ്യത്യസ്തമായി എല്ലാം മാറിമറിയും. ഏറ്റവും ഗുണകരമായ സതേണ്‍ ടൈംടേബിളും, ദീര്‍ഘിപ്പിച്ച റൂട്ടുകളും, അധിക സേവനങ്ങളും നടപ്പാകും. യാത്രക്കാരോട് മുന്‍കൂട്ടി പ്ലാന്‍ ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *