നേപ്പാളിന്‍റെ പ്രസിഡന്‍റായി ബിദ്യ ദേവി ഭണ്ഡാരി വീണ്ടും തെരഞ്ഞെ‌ടുക്കപ്പെട്ടു.

നേപ്പാളി കോൺഗ്രസിലെ കുമാരി ലക്ഷ്മി റായിയെ പരാജയപ്പെടുത്തിയാണ് ബിദ്യ ദേവി അധികാരം നിലനിർത്തിയത്. ഇടതു ഭരണസഖ്യം സിപിഎൻ-യുഎംഎൽ, സിപിഎൻ മാവോയിസ്റ്റ് സ്ഥാനാർഥിയായിരുന്നു ബിദ്യ ദേവി. നേപ്പാളിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റായി ബിദ്യാദേവി ഭണ്ഡാരി ചുമതലയേറ്റിട്ടു രണ്ടര വർഷം പൂർത്തിയായപ്പോഴാണ് വീണ്ടും പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടത്തിയത്. പുതിയ ഭരണഘടനയ്ക്കു കീഴിൽ രാജ്യം പൂർണ ഫെഡറലിസത്തിലേക്കു മാറുന്ന സാഹചര്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. 334 പാർലമെന്‍റംഗങ്ങളും പ്രവിശ്യാ നിയമസഭകളിലെ 550 അംഗങ്ങളുമായിരുന്നു വോട്ടർമാർ.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *