പാക്കിസ്ഥാനിലെ ഭരണകക്ഷിയായ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്–നവാസ് (പിഎംഎൽ–എൻ) പാർട്ടിയുടെ അധ്യക്ഷനായി മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ ഇളയ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹ്‌ബാസ് ഷരീഫിനെ തെരഞ്ഞെടുത്തു.

ചൊവ്വാഴ്ച ചേർന്ന പാർട്ടി ജനറൽ കൗൺസിൽ യോഗമാണ് അദ്ദേഹത്തെ എതിരില്ലാതെ തെരഞ്ഞെടുത്തത്. രണ്ടാഴ്ച മുന്പ് ഇടക്കാല പ്രസിഡന്‍റായി ഷഹ്‌ബാസ് ഷരീഫിനെ നിയമിച്ചിരുന്നു. പാനമ കേസിന്‍റെ തുടർനടപടികളുടെ ഭാഗമായി പാക്കിസ്ഥാൻ സുപ്രീം കോടതി നവാസിനെ പാർട്ടി അധ്യക്ഷപദവിയിൽ നിന്നു നീക്കിയിരുന്നു. ഇതേത്തുടർന്നാണ് പാർട്ടി അധ്യക്ഷനു വേണ്ടിയുള്ള തെരഞ്ഞെടുപ്പു വേണ്ടിവന്നത്. അധ്യക്ഷപദവി ഷഹബാസിനാണെങ്കിലും പാർട്ടിയെ സംബന്ധിച്ച പ്രധാന തീരുമാനങ്ങളെല്ലാം തുടർന്നും നവാസായിരിക്കും എടുക്കുകയെന്നു നിരീക്ഷകർ കരുതുന്നു.അടുത്തവർഷം പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിൽ വന്നാൽ ഷഹ്‌ബാസിനെ പ്രധാനമന്ത്രിയാക്കാനും നവാസ് നിർദേശിച്ചിരുന്നു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *