മെയ് 19 നടക്കുന്ന ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍കിളിന്റെയും രാജകീയ വിവാഹ ചടങ്ങ് കാണുന്നതിനായി കമ്മ്യൂണിറ്റികള്‍ക്ക് ടിവി ലൈസന്‍സ് ഫീസില് ഇളവ് അനുവദിച്ച് ബിബിസി .

സ്ട്രീറ്റ് പാര്‍ട്ടികള്‍ക്കും മറ്റ് സ്‌പെഷ്യല്‍ ഇവന്റുകള്‍ക്കും ലൈസന്‍സില്ലാതെ ലൈവ് കാണിക്കാന്‍ സാധിക്കും. ലൈവ് ടിവി അല്ലെങ്കില്‍ ഐപ്ലേയര്‍ എന്നിവ സ്‌പെഷ്യല്‍ ഇവന്റുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രത്യേക ലൈസന്‍സിന്റെ കാര്യത്തിലാണ് ബിബിസി വിട്ട് വീഴ്ച ചെയ്യാന്‍ തയ്യാറായിരിക്കുന്നത്. ഒഴിച്ച് കൂടാനാവാത്ത സാഹചര്യങ്ങളില്‍ ബിബിസി നിലപാടില്‍ മാറ്റം വരുത്താറുണ്ട്. സാധാരണ ഇത്തരം പരിപാടികള്‍ വലിയ സ്‌ക്രീനുകളില്‍ വലിയ ജനക്കൂട്ടത്തിന് മുന്നില്‍ കാണിക്കണമെങ്കില്‍ ടിവി ലൈസന്‍സ് എടുക്കേണ്ടതാണ്.വിവാഹം ലൈവായി കാണിക്കുന്നതിനായി കൗണ്‍സിലുകള്‍ക്കായി നൂറ് കണക്കിന് സ്ട്രീറ്റ് പാര്‍ട്ടി അപ്ലിക്കേഷനുകളാണ് സജ്ജമാക്കുന്നതെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ 60 അപ്ലിക്കേഷനുകള്‍ നിര്‍മിച്ചിരിക്കുന്നത് സൗത്ത് ഈസ്റ്റ് ലണ്ടനിലെ ബ്രോംലെയിലാണെന്നാണ് ദി മിനിസ്ട്രി ഓഫ് ഹൗസിംഗ്, കമ്മ്യൂണിറ്റീസ് ആന്‍ഡ് ലോക്കല്‍ ഗവണ്‍മെന്റ് പറയുന്നത്. ബെര്‍ക്ക്‌ഷെയറിലെ റീഡിംഗിലും 12 അപ്ലിക്കേഷനുകള്‍ ഈ അവസരത്തില്‍ സജ്ജമാക്കുന്നുണ്ട്.റോഡ് അടച്ച് കൊണ്ടുള്ള സ്ട്രീറ്റ് പാര്‍ട്ടികള്‍ നടത്താന്‍ സാധാരണ കൗണ്‍സിലുകള്‍ ഫീസ് ഈടാക്കാറുണ്ട്. എന്നാല്‍ രാജകീയ വിവാഹതോടനുബന്ധിച്ചുള്ള പരിപാടികള്‍ക്കായി ഫീസില്‍ ഇളവ് വരുത്താന്‍ നിരവധി കൗണ്‍സിലുകള്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കൂടാതെ പബുകള്‍ കൂടുതല്‍ സമയം തുറന്നുവയ്ക്കും.

രാജകീയ വിവാഹത്തെ ഒരു വിശേഷ അവസരമായി കണക്കാക്കുന്നതിനാലാണ് ഈ വിട്ട് വീഴ്ച ചെയ്യുന്നതെന്നാണ് ബിബിസിയുടെ ഹെഡ് ഓഫ് റവന്യൂ മാനേജ്‌മെന്റ് തലവനായ പിപ ഡൗട്ട്ഫയര്‍ വെളിപ്പെടുത്തുന്നത്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *