ബ്രിട്ടനിലേക്ക് രക്ഷപ്പെട്ട മദ്യവ്യവസായി വിജയ് മല്യയെ വിട്ടുകിട്ടാന്‍ സര്‍വ അടവും പയറ്റി സി.ബി.ഐ.

യൂറോപ്യന്‍ നിലവാരത്തിലുള്ള ജയില്‍മുറി മല്യക്കായി രാജ്യത്ത് ഒരുക്കിയിട്ടുണ്ടെന്ന് ഇന്ത്യയുടെ അഭിഭാഷകര്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇതോടെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന തടവറകളാണ് ഇന്ത്യയിലുള്ളതെന്ന മല്യയുടെ വാദം ഇനി വിലപ്പോവില്ല. ഒന്‍പതിനായിരം കോടി രൂപയുടെ വായ്പത്തട്ടിപ്പു നടത്തിയ മല്യ ഇന്ത്യയിലെ ജയിലുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി രക്ഷപ്പെടാനുള്ള ശ്രമമാണു ഇതുവരെ നടത്തിക്കൊണ്ടിരുന്നത്. അതിനാണ് തിരിച്ചടി ഏറ്റിരിക്കുന്നത്.മനുഷ്യാവകാശങ്ങള്‍ക്കു വലിയ മുന്‍തൂക്കം കല്‍പ്പിക്കുന്ന ബ്രിട്ടണിലെ കോടതികള്‍ ചില പ്രേത്യക സാഹചര്യങ്ങളില്‍ പ്രതികളെ വിട്ടുകൊടുക്കാന്‍ മുന്‍പു വിസമ്മതിച്ചിട്ടുള്ളതിനാലാണു മല്യയുടെ അഭിഭാഷകര്‍ ജയിലുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി രക്ഷപ്പെടല്‍ ശ്രമം നടത്തിയത്. .

കടുത്ത പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവുമുള്ള മല്യയ്ക്ക് അയാളുടെ ആവശ്യമനുസരിച്ച് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുമെന്നും സിബിഐ ബോധിപ്പിച്ചു.കേസിന്റെ അവസാന വാദം ജൂലൈ 11നാണ് നടക്കുക. മല്യയ്ക്കെതിരെ സിബിഐ നല്‍കിയ വായ്പത്തട്ടിപ്പിന്റെ തെളിവുകള്‍ സ്വീകാര്യമാണെന്നു കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മല്യയെ നിലവില്‍ ബ്രിട്ടണില്‍ സുഖ ജീവിതം നയിക്കുകയാണ്. ലണ്ടനിലെ കോടതി മല്യയെ വിട്ടുനല്‍കാന്‍ തീരുമാനിച്ചാല്‍ മദ്യമുതലാളിക്ക് ജയിലിലേക്കുള്ള വഴി തുറക്കും.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *