അല്‍ദിയും ലിഡിലും വിലക്കുറച്ച് മാര്‍ക്കറ്റ് പിടിച്ചെടുക്കുന്നത് മൂലം സെയിന്‍സ്ബറീസും അസ്ദയും ഒരുമിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങി.

ഓരോ ദിവസവും സാധനങ്ങള്‍ക്ക് വിലക്കുറച്ച് മാര്‍ക്കറ്റ് പിടിക്കുകയാണ് അല്‍ദിയും ലിഡിലും. സാധാരണക്കാരും തൊഴിലാളികളും മുതല്‍ പണക്കാര്‍ വരെ അല്‍ദിയും ലിഡിലും ഷോപ്പിങ്ങിന് തെരഞ്ഞെടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് അസ്ദയും സെയിന്‍സ്ബറിസും ഒന്നാകാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്. ഇവ രണ്ടും ഒന്നായാലും സാധനങ്ങള്‍ക്ക് വിലകുറച്ച് നല്‍കാന്‍ കഴിഞ്ഞാലേ മാര്‍ക്കറ്റ് പിടിക്കാന്‍ കഴിയൂ. എന്നാല്‍ ഇവ രണ്ടും ഒന്നാകുന്ന പക്ഷം നിരവധി സ്‌റ്റോറുകള്‍ പൂട്ടുകയും നിരവധി തൊഴിലാളികളെ പിരിച്ചുവിടുകയും ചെയതേക്കാം. സ്‌റ്റോറുകള്‍ പൂട്ടുന്നതും തൊഴിലാളികളെ ഒഴിവാക്കുന്നതും കസ്റ്റമേഴ്‌സിനെ ബാധിക്കും. അല്‍ദിയും ലിഡിലും ആരംഭിച്ച വില വെട്ടിക്കുറക്കല്‍മൂലം നിരവധി സാധനങ്ങളുടെ വില യു.കെ.യില്‍ കുറഞ്ഞിട്ടുണ്ട്. പാലിന്റെയും ബ്രഡ്ഡിന്റെയും പോലെയുള്ള സാധനങ്ങളുടെ വിലയില്‍ വന്‍കുറവുണ്ടായിട്ടുണ്ട്. 
ഇതു മൂലം സെയിന്‍്ബറിയുടെയും അസ്ദയുടെയും മറ്റ് ടെസ്‌കോയുടെയും മൊക്കെ് കസ്റ്റമേഴ്‌സ് വിലക്കുറവുള്ള സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് മാറുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലയന ചര്‍ച്ചകള്‍.നിലവില്‍ ടെസ്‌കോയാണ് യു.കെ.യിലെ ഏറ്റവും വലിയ ചെയിന്‍. യു.കെ.യിലെ മൊത്തം സൂപ്പര്‍മാര്‍ക്കറ്റ് വില്‍പനയില്‍ 27.6 ശതമാനവും ടെസ്‌കോ വഴിയാണ്. അതുകഴിഞ്ഞാല്‍ 15.8 ശതമാനം സെയിസ് ബറിസും 15.6 അസ്ദയും വഴിയാണ്. ഇവ രണ്ടും ചേര്‍ന്ന് ഒന്നായാല്‍ ടെസ്‌കോയ്ക്കും മുകളിലെത്താമെന്നാണ് പ്രതീക്ഷ. 10.4 ശതമാനം മാര്‍ക്കറ്റ് മോറിസനാണ്. എന്നാല്‍ വിലക്കുറച്ച് മാര്‍ക്കറ്റ് കുതിപ്പ നടത്തുകയാണ് അല്‍ദിയും ലിഡിലും. നിലവില്‍ 7.3 ശതമാനമാണ് അല്‍ദിയുടെ വില്‍പന. ലിഡിലിന്റേത് 5.3 വിലക്കുറവ് നോക്കിയാണ് ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങുന്നത്. രണ്ടു സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഒന്നായി മാര്‍ക്കറ്റ് നിയന്ത്രിക്കാമെന്ന കണക്കുകൂടലിലാണ് സെയിന്‍്ബറിയും അസ്ദയും തമ്മിലുള്ള ലയന ചര്‍ച്ചയുടെ . ഇവ ഒന്നാവുകയും ടെസ്‌കോയുമായി ഒരു ധാരണയില്‍പ്പോവുകയും ഇവക്ക് മാര്‍ക്കറ്റ് നിയന്ത്രിക്കാം.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *