ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് പഠിക്കാന്‍ ഒരുങ്ങുന്നവര്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കില്ലെന്നുറപ്പ് നല്‍കുന്ന ഒരു കോണ്‍ട്രാക്ടില്‍ ഒപ്പിട്ടാല്‍ മാത്രമേ ഇവിടെ ഇനി പ്രവേശനം ലഭിക്കുകയുള്ളൂ.

വിദ്യാര്‍ത്ഥികളെ ഇത്തരത്തിലുള്ള ഒരു നിര്‍ബന്ധിത കരാറില്‍ ഒപ്പിടുവിക്കാന്‍ ആലോചിക്കുന്നുവെന്നാണ് യൂണിവേഴ്‌സിറ്റി ഒഫീഷ്യലുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ രാജ്യത്ത് ഇദംപ്രഥമമായി ഒരു ഡ്രഗ് പോളിസി നടപ്പിലാക്കുന്ന യൂണിവേഴ്‌സിറ്റിയായി മാറാന്‍ ബക്കിംഗ് ഹാം യൂണിവേഴ്‌സിറ്റി ഒരുങ്ങുകയാണ്.ഇത് പ്രകാരം ഈ കരാറില്‍ ഒപ്പ് വച്ചവര്‍ ക്യാമ്പസില്‍ വച്ച് മയക്കുമരുന്നുപയോഗിച്ചുവെന്ന് തെളിഞ്ഞാല്‍ മുന്‍ പിന്‍ നോക്കാതെ പിടിച്ച് പുറത്താക്കുമെന്നും മുന്നറിയിപ്പുണ്ട്.ഇതിലൂടെ രാജ്യത്തെ ആദ്യത്തെ മയക്കുമരുന്ന വിമുക്ത യൂണിവേഴ്‌സിറ്റിയാകാന്‍ തങ്ങള്‍ ഒരുങ്ങുന്നുവെന്നും ഒഫീഷ്യലുകള്‍ വിശദീകരിക്കുന്നു.

മയക്കുമരുന്നുകള്‍ കൈവശം വയ്ക്കുന്ന വിദ്യാര്‍ത്ഥികളെ കുറിച്ച് യൂണിവേഴ്‌സിറ്റികള്‍ പോലീസിന് റിപ്പോര്‍ട്ട് ചെയ്യരുതെന്ന് നാഷണല്‍ സ്റ്റുഡന്റ് യൂണിയന്‍ ആവശ്യപ്പെട്ട് അധികം കഴിയുന്നതിന് മുമ്പാണ് ബക്കിംഗാം പുതിയ നീക്കവുമായി മുന്നോട്ട് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.കഴിഞ്ഞ വര്‍ഷം ഇത്തരം നിരവധി സംഭവങ്ങള്‍ യൂണിവേഴ്‌സിറ്റികള്‍ പോലീസിന് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന് കണക്കുകള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു ഇതിനെതിരെ യൂണിയന്‍ രംഗത്തെത്തിയിരുന്നത്. മയക്കുമരുന്നുപയോഗത്തെ തുടര്‍ന്ന് ക്യാമ്പസുകളില്‍ നിന്നും പുറത്താക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ രണ്ട് വര്‍ഷങ്ങള്‍ക്കിടെ 42 ശതമാനം പെരുപ്പമുണ്ടായെന്നാണ് ദി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *