ഉത്തരകൊറിയ ആണവപരീക്ഷണങ്ങൾ നടത്തുന്ന പുംജിയേരി സൈറ്റ് അടുത്ത മാസം അടച്ചുപൂട്ടും.

വെ​​​​ള്ളി​​​​യാ​​​​ഴ്ച ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് മൂ​​​​ൺ ജേ ​​​​ഇ​​​​ന്നു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ച​​​​രി​​​​ത്ര കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​ൻ ഏ​​​​കാ​​​​ധി​​​​പ​​​​തി കിം ​​​​ജോം​​​​ഗ് ഉ​​​​ൻ ആ​​​​ണ് ഇ​​​​ക്കാ​​​​ര്യം വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത​​​​ത്. മൂ​​​​ണി​​​​ന്‍റെ വ​​​​ക്താ​​​​വ് യൂ​​​​ൺ യം​​​​ഗ് ആ​​​​ണ് വാ​​​​ർ​​​​ത്ത ലോ​​​​ക​​​​ത്തെ അ​​​​റി​​​​യി​​​​ച്ച​​​​ത്.സു​​​​താ​​​​ര്യ​​​​മാ​​​​യി​​​​ട്ടാ​​​​യി​​​​രി​​​​ക്കും ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ. ഇ​​​​തി​​​​നാ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ​​​​യും ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​യു​​​​ടെ​​​​യും വി​​​​ദ​​​​ഗ്ധ​​​​രെ​​​​യും മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ​​​​യും വൈ​​​​കാ​​​​തെ ക്ഷ​​​​ണി​​​​ച്ചു​​​​വ​​​​രു​​​​ത്തു​​​​മെ​​​​ന്നും മൂ​​​​ണി​​​​നോ​​ടു കിം ​​​​പ​​​​റ​​​​ഞ്ഞു. ആ​​​​ണ​​​​വ, മി​​​​സൈ​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ നി​​​​ർ​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്ന് മൂ​​​​ണു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു മു​​​​ന്പേ കിം ​​​​പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ള്ള ഭൂ​​​​ക​​​​ന്പ​​​​ത്തി​​​​ൽ പും​​​​ജി​​​​യേ​​​​രി​​​​യി​​​​ലെ ഭൂ​​​​മി​​​​ക്ക​​​​ടി​​​​യി​​​​ലു​​​​ള്ള സൈ​​​​റ്റ് ത​​​​ക​​​​ർ​​​​ന്ന​​​​താ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തെ ഇ​​​​ത്ത​​​​ര​​​​മൊ​​​​രു തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നു പ്രേ​​​​രി​​​​പ്പി​​​​ച്ച​​​​തെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ണ്ടാ​​​​യി. 2006നു ​​​​ശേ​​​​ഷം ആ​​​​റ് ആ​​​​ണ​​​​വ​​​​പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​വി​​​​ടെ ന​​​​ട​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ന്ന അ​​​​വ​​​​സാ​​​​ന​​​​ത്തേ​​​​തി​​​​ൽ ഉ​​​​ഗ്ര​​​​ശ​​​​ക്തി​​​​യു​​​​ള്ള ഹൈ​​​​ഡ്ര​​​​ജ​​​​ൻ ബോം​​​​ബാ​​ണു പ​​​​രീ​​​​ക്ഷി​​​​ച്ച​​​​ത്. ഇ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ള്ള ഭൂ​​​​ക​​​​ന്പ​​​​ത്തി​​​​ലും മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​ലും സൈ​​​​റ്റ് ഭാ​​​​ഗി​​​​ക​​​​മാ​​​​യി ത​​ക​​​​ർ​​​​ന്ന​​​​താ​​​​യാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. പ​​​​ക്ഷേ ഇ​​​​ക്കാ​​​​ര്യം മൂ​​​​ണു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ കിം ​​​​നി​​​​ഷേ​​​​ധി​​​​ച്ചു. പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ക്ഷ​​​​മ​​​​മ​​​​ല്ലാ​​​​ത്ത​​​​തു​​​​കൊ​​​​ണ്ട​​​​ല്ല ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും പും​​​​ജി​​​​യേ​​​​രി സൈ​​​​റ്റ് ഇ​​​​പ്പോ​​​​ഴും ന​​​​ല്ല നി​​ല​​യി​​​​ലാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അറിയിച്ചു.കൊ​​​​റി​​​​യ​​​​ക​​​​ളി​​​​ലെ സ​​​​മ​​​​യം ഏ​​​​കീ​​​​ക​​​​രി​​​​ക്കാ​​​​ൻ ത​​​​ന്‍റെ രാ​​​​ജ്യ​​​​ത്തെ സ​​​​മ​​​​യ​​​​ക്ര​​​​മ​​​ത്തി​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്തു​​​​മെ​​​​ന്നും കിം ​​​​അ​​​​റി​​​​യി​​​​ച്ചു. അ​​​​ര മ​​​​ണി​​​​ക്കൂ​​​​റി​​​​ന്‍റെ വ്യ​​​​ത്യാ​​​​സ​​​​മാ​​​​ണു കൊ​​​​റി​​​​യ​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലു​​​​ള്ള​​​​ത്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *