ഇറാനെതിരായ നടപടികൾ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി നിയമിതനായ മൈക്ക് പോംപിയോ സൗദിയിലെത്തി സൽമാൻ രാജാവ് അടക്കമുള്ളവരുമായി ചർച്ച നടത്തി.

മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ സ്വാ​​​​​ധീ​​​​​നം ശ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന ഇ​​​​​റാ​​​​​നെ ഒ​​റ്റ​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ അ​​​​​റ​​​​​ബിരാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ ഒ​​​​​രു​​​​​മി​​​​​ച്ചു നി​​​​​ൽ​​​​​ക്കേ​​​​​ണ്ട​​​​​തി​​​​​ന്‍റെ ആ​​​​​വ​​​​​ശ്യ​​​​​ക​​​​​ത പോം​​​​​പി​​​​​യോ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി. ഖ​​​​​ത്ത​​​​​ർ പ്ര​​​​​തി​​​​​സ​​​​​ന്ധി ഇ​​​​​റാ​​​​​ൻ മു​​​​​ത​​​​​ലെ​​​​​ടു​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും അ​​​​​തി​​​​​നാ​​​​​ൽ സൗ​​​​​ദി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ഖ​​​​​ത്ത​​​​​റി​​​​​നെ​​​​​തി​​​​​രേ ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന ഉ​​​​​പ​​​​​രോ​​​​​ധം അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി അ​​​​​വ​​​​​സാ​​​​​ന​​​​​ിപ്പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. ഇ​​​​​റാ​​​​​നു​​​​​മാ​​​​​യു​​​​​ള്ള ആ​​​​​ണ​​​​​വ​​​​​കരാ​​​​​റി​​​​​ൽ​​​​​നി​​​​​ന്ന് അ​​​​​മേ​​​​​രി​​​​​ക്ക പി​​​​​ന്മാ​​​​​റു​​​​​മെ​​​​​ന്ന് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​ണു പോം​​​​​പി​​​​​യോ​​​​​യു​​ടെ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​നം. ഇ​​​​​റാ​​​​​ൻ അ​​​​​ണ്വാ​​​​​യു​​​​​ധം സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​തു ത​​​​​ട​​​​​യു​​​​​ന്ന വി​​​​​ധ​​​​​ത്തി​​​​​ൽ ക​​​​​രാ​​​​​ർ പു​​​​​തു​​​​​ക്കി​​​​​യി​​​​​ല്ലെ​​​​​ങ്കി​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക ക​​​​​രാ​​​​​റി​​​​​ൽ​​​​​നി​​​​​ന്നു പി​​​​​ന്മാ​​​​​റു​​​​​മെ​​ന്നു പോം​​​​​പി​​​​​യോ സൗ​​​​​ദി നേ​​​​​തൃ​​​​​ത്വ​​​​​ത്തെ അ​​​​​റി​​​​​യി​​​​​ച്ചു. ഇ​​​​​റാ​​​​​ൻ തീ​​​​​വ്ര​​​​​വാ​​​​​ദ​​​​​ഗ്രൂ​​​​​പ്പു​​​​​ക​​​​​ളെ പി​​​​​ന്തു​​​​​ണ​​​​​യ്ക്കു​​​​​ന്നു, യെ​​​​​മ​​​​​നി​​​​​ലെ ഹൗ​​​​​തി വി​​​​​മ​​​​​ത​​​​​ർ​​​​​ക്ക് ആ​​​​​യു​​​​​ധം ന​​​​​ല്കു​​​​​ന്നു ആ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ൾ തു​​​​​ട​​​​​ർ​​​​​ന്ന് സൗ​​​​​ദി വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രി അ​​​​​ബ്ദു​​​​​ൾ അ​​​​​ൽ ജു​​​​​ബെ​​​​​യ്റു​​​​​മാ​​​​​യി ന​​​​​ട​​​​​ത്തി​​​​​യ പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പോം​​​​​പി​​​​​യോ ഉ​​​​​ന്ന​​​​​യി​​​​​ച്ചു.
തു​​​​​ട​​​​​ർ​​​​​ന്ന് പോം​​​​​പി​​​​​യോ ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ലേ​​​​​ക്കു പോ​​​​​യി. ജോ​​​​​ർ​​​​​ദാ​​​​​നും സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. അ​​​​​മേ​​​​​രി​​​​​ക്ക ആ​​​ണ​​​വ​​​ക​​​​​രാ​​​​​റി​​​​​ൽ തു​​​​​ട​​​​​രു​​​​​മോ​​​​​യെ​​​​​ന്ന കാ​​​​​ര്യ​​​​​ത്തി​​​​​ൽ മേ​​​​​യ് 12ന​​​​​കം തീ​​​​​രു​​​​​മാ​​​​​നം എ​​​​​ടു​​​​​ക്കു​​​​​മെ​​​​​ന്നാ​​ണു ട്രം​​​​​പ് പ​​​​​റ​​​​​ഞ്ഞി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ക​​​​​രാ​​​​​ർ തു​​​​​ട​​​​​ര​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ് ഇ​​​​​തി​​​​​ൽ പ​​​​​ങ്കാ​​​​​ളി​​​​​ക​​​​​ളാ​​​​​യ ജ​​​​​ർ​​​​​മ​​​​​നി​​​​​യു​​​​​ടെ​​​​​യും ഫ്രാ​​​​​ൻ​​​​​സി​​​​​ന്‍റെ​​​​​യും താ​​​​​ത്പ​​​​​ര്യം.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *