ദൈവികജീവനിൽ പങ്കുചേരുന്ന പരിശുദ്ധ കന്യകമറിയത്തിന്‍റെ മാധ്യസ്ഥ്യം മരണസംസ്കാരത്തിന് എതിരേയുള്ള മറുമരുന്നാണെന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ.

ഗ്രേ​റ്റ് ബ്രി​ട്ട​നി​ൽ വി​ശ്വാ​സ​വും ജീ​വ​നും സ​മാ​ധാ​ന​വും ഉ​ണ്ടാ​കാ​നാ​യി വാ​ൽ​സിം​ഹാം മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്രം ആ​ഹ്വാ​നം ചെ​യ്ത സ​മു​ദ്ര​തീ​ര​ത്തു​ള്ള ജ​പ​മാ​ല​യു​ടെ ഭാ​ഗ​മാ​യി പോ​ർ​ട്ട്സ് മൗ​ത്ത് റോ​സ് ഗാ​ർ​ഡ​ൻ​സി​ൽ ജ​പ​മാ​ല​യ്ക്കു നേ​തൃ​ത്വം ന​ല്കി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ബ്രി​ട്ട​നി​ലെ അ​ബോ​ർ​ഷ​ൻ ആ​ക്റ്റ് നി​ല​വി​ൽ വ​ന്ന​തി​ന്‍റെ അ​ന്പ​താം വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഈ ​നി​യ​മ​ത്തി​നെ​തി​രെ സ​മൂ​ഹ​മ​നഃ​സാ​ക്ഷി​യെ ഉ​ണ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ റോ​സ​റി ഓ​ണ്‍ ദ ​കോ​സ്റ്റ് സം​ഘ​ടി​പ്പി​ച്ച​ത്. ബ്രി​ട്ട​ന്‍റെ ക​ട​ൽത്തീര​ത്തെ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​ന്നൂ​റ്റി അ​ന്പ​തു കേ​ന്ദ്ര​ങ്ങ​ളി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ ഒ​രേ മ​ന​സോ ടെ ജ​പ​മാ​ല പ്രാ​ർ​ഥ​ന​യി​ൽ ഒ​ത്തു​ചേ​ർ​ന്ന​ത് ഗ്രേ​റ്റ് ബ്രി​ട്ട​ന്‍റെ സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ശ്വാ​സ മു​ന്നേ​റ്റ​മാ​യി.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *