മുംബൈ ഭീകരാക്രമണത്തിൽ പാക്കിസ്ഥാനിൽ നടക്കുന്ന കേസിലെ ചീഫ് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് ചൗധരി അസറിനെ മാറ്റി.

കേ​​​​സി​​​​ൽ പാ​​​​ക് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി അ​​​​സ​​​​ർ ഒ​​​​ത്തു​​​​പോ​​​​കാ​​​​ത്ത​​​​താ​​​​ണു കാ​​​​ര​​​​ണ​​​​മെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്നു. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ഫെ​​​​ഡ​​​​റ​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി(​​​​എ​​​​ഫ്ഐ​​​​എ)​​​​യു​​​​ടെ സ്പെ​​​​ഷ​​​​ൽ പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ർ എ​​​​ന്ന നി​​​​ല​​​​യി​​​​ൽ 2009 മു​​​​ത​​​​ൽ മും​​​​ബൈ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ക്കേ​​​​സി​​​​ൽ ഹാ​​​​ജ​​​​രാ​​​​യ​​​​ത് അ​​​​സ​​​​ർ ആ​​​​യി​​​​രു​​​​ന്നു. പൊ​​​​ടു​​​​ന്ന​​​​നെ സ​​​​ർ​​​​ക്കാ​​​​ർ അ​​​​ദ്ദേ​​​​ഹ​​​​ത്തോ​​​​ട് ഈ ​​​​കേ​​​​സി​​​​ൽ​​​​നി​​​​ന്നു മാ​​​​റി​​​​നി​​​​ൽ​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ബേ​​​​ന​​​​സീ​​ർ​​ വ​​​​ധം അ​​​​ട​​​​ക്ക​​​​മു​​​​ള്ള മ​​​​റ്റു കേ​​​​സു​​​​ക​​​​ളു​​​​ടെ ചു​​​​മ​​​​ത​​​​ല എ​​​​ടു​​​​ത്തു​​​​മാ​​​​റ്റി​​​​യി​​​​ട്ടി​​​​ല്ല.166 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട മും​​​​ബൈ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്നു പ​​​​ത്തു​​​​വ​​​​ർ​​​​ഷ​​​​മാ​​​​യി​​​​ട്ടും പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ കേ​​​​സ് എ​​​​ങ്ങു​​​​മെ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. ഭീ​​​​ക​​​​ര​​​​വി​​​​രു​​​​ദ്ധ കോ​​​​ട​​​​തി പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ൻ സാ​​​​ക്ഷി​​​​ക​​​​ളാ​​​​യ 70 പേ​​​​രു​​​​ടെ മൊ​​​​ഴി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത​​​​ല്ലാ​​​​തെ കാ​​​​ര്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. ഇ​​​​ന്ത്യ​​​​യി​​​​ലു​​​​ള്ള 24 സാ​​​​ക്ഷി​​​​ക​​​​ളു​​​​ടെ മൊ​​​​ഴി​​​​കൂ​​​​ടി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താ​​​​തെ തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​വി​​​​ല്ലെ​​​​ന്ന സൂ​​​​ച​​​​ന​​​​യാ​​ണു ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്.

 

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *