പൊട്ടാതെ കിടന്ന മോർട്ടാർ ഷെൽ എടുത്തു കുട്ടികൾ കളിക്കവേ പൊട്ടിത്തെറിച്ച് അഫ്ഗാനിസ്ഥാനിൽ മൂന്നു മരണം.

നം​​​​ഗാ​​​​ർ​​​​ഹ​​​​ർ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ സോ​​​​ർ​​​​ഖ​​​​ണ്ഡി​​​​ൽ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ത​​​​ലേ​​​​ന്ന് താ​​​​ലി​​​​ബാ​​​​ൻ തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ തൊ​​​​ടു​​​​ത്ത ഷെ​​​​ല്ലാ​​ണു കു​​​​ട്ടി​​​​ക​​​​ൾ എ​​​​ടു​​​​ത്തു ക​​​​ളി​​​​ച്ച​​​​തെ​​​​ന്നു സം​​​​ശ​​​​യി​​​​ക്കു​​​​ന്നു.അ​​​​മ്മ​​​​യും മ​​​​ക​​​​ളും മ​​​​റ്റൊ​​​​രു പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​മാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ര​​​​ണ്ടു പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ള​​​​ട​​​​ക്കം എ​​​​ട്ടു പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. അഫ്ഗാനി സ്ഥാനിൽ ഉ​​​പേ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് 1979 നും 2015​​​​നും ഇ​​​​ട​​​​യ്ക്ക് 23,500 പേ​​​ർ മ​​​രി​​​ച്ച​​​താ​​​യാ​​​ണു ക​​​ണ​​​ക്ക്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *