മേയിൽ 650 ഇന്ത്യാ പോസ്റ്റ് പേമെന്‍റ്സ് ബാങ്കുകൾ രാജ്യത്ത് പ്രവർത്തനസജ്ജമാകുമെന്ന് കേന്ദ്ര സഹമന്ത്രി മനോജ് സിൻഹ അറിയിച്ചു.

പേ​​മെ​​ന്‍റ്സ് ബാ​​ങ്കു​​ക​​ളു​​ടെ നി​​ർ​​മാ​​ണ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യെ​​ന്നും റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ന​​ട​​പ​​ടി​​ക​​ൾ ഒ​​രാ​​ഴ്ച​​കൊ​​ണ്ട് പൂ​​ർ​​ത്തി​​യാ​​കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു.
ക​​ഴി​​ഞ്ഞ വ​​ർ​​ഷം ജ​​നു​​വ​​രി​​യി​​ലാ​​ണ് പേ​​മെ​​ന്‍റ്സ് ബാ​​ങ്ക് തു​​ട​​ങ്ങാ​​ൻ ഇ​​ന്ത്യാ പോ​​സ്റ്റി​​ന് റി​​സ​​ർ​​വ് ബാ​​ങ്ക് അ​​നു​​മ​​തി ന​​ല്കി​​യ​​ത്. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് റാ​​യ്പു​​രി​​ലും റാ​​ഞ്ചി​​യി​​ലും പ​​രീ​​ക്ഷ​​ണാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ര​​ണ്ടു കേ​​ന്ദ്ര​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. പ​​ദ്ധ​​തി വി​​ജ​​യ​​ക​​ര​​മാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി ഇ​​ന്ത്യ പോ​​സ്റ്റ് പേ​​മെ​​ന്‍റ്സ് ബാ​​ങ്ക് സ​​ർ​​ക്കാ​​ർ ആ​​രം​​ഭി​​ക്കു​​ന്ന​​ത്. അ​​തി​​വേ​​ഗം സേ​​വ​​ന​​ങ്ങ​​ൾ ഇ​​ട​​പാ​​ടു​​കാ​​ർ​​ക്ക് ല​​ഭ്യ​​മാ​​ക്കാ​​നാ​​യി പു​​തി​​യ സാ​​ങ്കേ​​തി​​വി​​ദ്യ​​യാ​​ണ് ഇ​​തി​​നാ​​യി ഉ​​പ​​യോ​​ഗി​​ച്ചി​​ട്ടു​​ള്ള​​ത്. കൂ​​ടാ​​തെ പോ​​സ്റ്റ്മാ​​ന്മാ​​ർ​​ക്ക് സ്മാ​​ർ​​ട്ട്ഫോ​​ൺ പോ​​ലു​​ള്ള ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളും ന​​ല്കും.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *